സ്നേഹഗീതംനിന്റെ വാക്കുകള്‍
കഷായ കല്ക്കിലക്കയ്പായ്, ചവര്‍പ്പായ്,
നുണഞ്ഞില്ല ഞാ;നതിന്‍ മുന്പകം പൊള്ളി
അമ്ലം തിളച്ചുള്ളു നീറി !

കരുണതെല്ലും പുരട്ടാതെ
കവിതകള്‍,
ലഹരി പൂക്കും അബോധത്തിലെവിടെയോ..
ഇരുമ്പു കാച്ചിപ്പഴുപ്പിച്ചുകുത്തിയോ..
തിരയില്ല ഞാനൊരു വാക്കുമെവിടെയും
വാഴ്ത്ത്തുവാനായി നിന്‍പ്രമാണങ്ങളെ,
തീര്‍ച്ച!

രസനകള്‍ കത്തുന്ന ആസിട് കണികകള്‍
നാവിലിറ്റിച്ച കഴുവേറിക്കറുപ്പേ,
ഇന്നലെ രാത്രിയില്‍ നീ നിഷേധിച്ച
ഒരു കവിള്‍ ലഹരി ഞാന്‍
തിരിച്ചെടുക്കും..
നിന്റെ അകം കീറി പുറം കീറി
പുറത്തെടുത്തതിന്‍
വജ്ര ചുംബനത്തില്‍
ചുണ്ടുപൊള്ളിപ്പാടും
നിനക്കൊരു സ്നേഹഗീതം ...

(കടവല്ലൂരില്‍ അഷ്ടമന്റെ വസതിയില്‍ 20.9.2007നു കവി എ. അയ്യപ്പനുമൊത്ത് ചെലവിട്ട ഒരു രാത്രിയുടെ ഹാങ്ങ്‌ ഓവറില്‍ )

No comments: