കച്ചവടംകടം കൊണ്ട  തുകല്‍ കുപ്പായങ്ങളുമായ്‌
ഒരു അതി ശൈത്യത്തില്‍
ലാല്‍ കിലയുടെ മുന്നിലെ തെരുവില്‍
അവന്‍ കച്ചവടത്തിനിരുന്നു.
തണുത്തു വിറച്ച് .

ആദ്യത്തെ ദയാലു
കുപ്പായം വാങ്ങി.
തിരിച്ചുപോകുമ്പോള്‍
അത് അവനു തന്നെ നീട്ടി.
നീ ഇത് ഇട്ടു കൊള്ളുക.

ദയയുടെ മൂര്‍ച്ച.
കൊടും തണുപ്പിലും അവന്‍
വിയര്‍ത്തുരുകി.

No comments: