(പൂച്ചനഖം കോറിയ രണ്ടു വരികള്‍ )കണ്ണ് കെട്ടി ഇല്ലം കടത്തിയ
പൂച്ച തിരുച്ചു വന്നു.
ഒരു ചെറു ചിരി
കണ്ണിന്റെ കടക്കോണില്‍ ഒളിപ്പിച്ചു
എന്റെ കാലില്‍ ഉരുമ്മി
മ്യാവൂ മ്യാവൂ..

കൂടെ കൊണ്ടുവന്ന ഒരു എലിയുടെ ശവം
കസാരക്കീഴില്‍ ഇട്ടു
പോസ്ടുമോര്ട്ടം നടത്തി.

കോട്ടെടുത്ത് നിവര്‍ത്തി
എലി കരണ്ട തുളകള്‍ കാണിച്ചു
ഞാന്‍ കയര്‍ത്തു.

നിവര്‍ത്തിവെച്ച ഡയറിയില്‍
രാവിലെ കണ്ടു
പൂച്ചനഖം കോറിയ രണ്ടു വരികള്‍
എനിക്ക് എലിയെ പിടിക്കാന്‍ അറിയാഞ്ഞിട്ടല്ല.
നിന്റെ അഹങ്കാരത്തിനു തുളയിടാന്‍ എനിക്കാവില്ല.

പിന്നീടവള്‍ വന്നതേ ഇല്ല.

No comments: