അറിലിയാനോ ബുവണ്ടി.രാവിലെ കുളിച്ചീറനുടുത്ത്
ഒരുക്കങ്ങള്‍ തുടങ്ങി.
ആരോ വാതിലില്‍ മുട്ടി.

നെട്ടനെ നില്‍ക്കുന്നു
അറിലിയാനോ ബുവണ്ടി.
അതെ നോട്ടം, ഗാംഭീര്യം.
അതിശയപ്പെട്ടു.
മരണത്തോട് ഇങ്ങിനെ ചൂത് കളിച്ചവന്‍ ഇല്ല.
യുദ്ധം തന്നെ ജീവിതം.
മരണം നെഞ്ചിനു നേരെ
എപ്പോഴും മുനകൂര്‍ത്തു നില്‍ക്കണം.
അതാണ്‌ ലഹരി.

ആട്ടെ,
എന്താണ് സന്ദര്‍ശനോദ്ദേശ്യം?

തികച്ചും ജൈവികം, സര്‍ഗ്ഗാത്മകം.
ഒരു ബലിച്ചോറുണ്ണണം.

No comments: