പ്രാവുകള്‍മുയലുകള്‍ പ്രാവുകള്‍ക്ക് ഉപമയാകില്ല.
അവയ്ക്ക് പറക്കാനാകില്ല.

കാക്കകള്‍
പ്രാവുകള്‍ക്ക്
വിപരീത ഉപമയാകുന്നത്,
അവ കറുത്തതായതുകൊണ്ടാല്ല
തലചരിച്ചുള്ള കൌശല നോട്ടംകൊണ്ടാണ്.

കൊക്കില്‍ ഒലിവില കടിച്ചു പിടിച്ചു പറക്കുന്ന പ്രാവുകളെ
ഈയിടെ കാണാറേ ഇല്ല.

തൂവ്വല്‍ കുത്തില്‍ ചുരിക ഒളിപ്പിച്ച്
കൂടിനു വെളിയില്‍
കുറുകാതെ
പറക്കുന്ന
വെട്ടുകിളിയുടെ പ്രസരിപ്പുള്ള
ഒരു പ്രാവിനെ
ഞാനിന്ന് കണ്ടു.

1 comment:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

പലതിനേയും ഞാനും ഇപ്പോള്‍ കാണാറേയില്ല!!

സ്വാഗതം.നല്ല കവിതകള്‍