ഭ്രമങ്ങളുടെ തടവുകാരാ..


ഭ്രമങ്ങളുടെ തടവുകാരാ..



സന്ധ്യ സ്മൃതികളെ
പിടഞ്ഞെഴുന്നെല്‍പ്പിക്കുന്നു

നിറം നീലയല്ല.
മഞ്ഞ.
കടും ഉന്മാദത്തിന്റെ അലറുന്ന മഞ്ഞ.

ഇന്ദ്രിയങ്ങള്‍ താനേ തുറന്നതാണ്..
പകര്ന്നുകിട്ടിയത് വിസ്മയങ്ങള്‍ മാത്രമല്ല.
നോവും വേവും വേപഥുവും.

സന്ധ്യയില്‍ പുറത്തിറങ്ങരുത്.

സന്ധ്യ പുറത്തേക്കു വലിക്കും.
ഒരു ഇരവു മുഴുവന്‍ നിന്റ തലയില്‍ കേട്ടിയെല്‍പ്പിക്കാന്‍
മഞ്ഞയുടെ തിളക്കം കാട്ടി നിന്നെ വിളിക്കും.

പുറത്തിറങ്ങിയാല്‍
ഒന്നും നോക്കരുത്..
പക്ഷെ
കാഴ്ചകള്‍ നിന്റെ കണ്ണുകളെ പിഴുതെടുക്കും..

രാത്രിയില്‍ ഇരുട്ടിലേക്കുള്ള ജന്നല്‍ തുറക്കരുത്..
ചിലപ്പോള്‍ പുറത്ത് നിലാവ്ണ്ടാകും..
നിലാവ് പകലുപോലെ ചിരിക്കും..
പകലിന്റെ വെറുപ്പും വെളുത്ത കറുപ്പും
തിരിചെടുക്കാംഎന്നു
ജന്നലില്‍ തട്ടി പറയും..

ഭ്രമങ്ങളുടെ തടവുകാരാ..
വശ്യതയുടെ മിനുസങ്ങളില്‍ നീ വശപ്പെടും..
ഉടലുകളുടെ വെല്ലുവിളികളില്‍ നീ പരവേശപ്പെടും....
വര്‍ണ്ണങ്ങളുടെ ശബളിമയില്‍ നീ ദ്രവിക്കും..

ചിരി
നിന്നെ
തൂക്കിലേറ്റും..

നിലാവ് നിനക്കുള്ള കയര്‍ പിരിക്കുന്നുണ്ട്..

No comments: