+ഒരുവന്‍ കലഹിക്കുന്നത് നിന്നോടല്ല..
ഭൌതികസുഖങ്ങളുടെ ശീതളിമയില്‍
ഷണ്ടീകരിക്കപ്പെട്ട അവനിലെ വിപ്ലവകാരിയോടാണ്..

ഒരുവന്‍ കലഹിക്കുന്നത് നിന്നോടല്ല..
പട്ടുനൂല്‍ കൂട്ടിനുള്ളിലേക്ക് പ്യൂപ്പയായി
വിവര്‍ത്തനം ചെയ്യപ്പെട്ട
അവനിലെ കവിയെയാണ്‌..

ഒരുവന്‍ കലഹിക്കുന്നത് നിന്നോടല്ല..
മകളുടെ ശവപ്പെട്ടി വാങ്ങാന്‍ പിച്ച തെണ്ടിയിട്ടും
എഴുത്താണി വില്‍ക്കാതിരുന്നവന്റെ
വാക്കുകള്‍ തൂക്കി വില്‍ക്കുന്ന ഒറ്റുകാരോടാണ് ..

No comments: