തൊമ്മിമരം കാറ്റിനോട് ചോദിച്ചു
പരിഭ്രമത്തിന്റെ ഇടറിയ ഈണവുമായി
നീ എവിടെനിന്ന് വരുന്നു?

രാത്രിയില്‍
വെളിച്ചമുള്ള വീട്ടില്‍ ഒളിഞ്ഞു നോക്കി.
ചെകുത്താന്‍
മാലാഖയുടെ അടിവസ്ത്രത്തിനിടയില്‍
ഭൂമിയിലെ ജനാപധിത്യം വായിക്കുകയായിരുന്നു

തിരിച്ചു വരുമ്പോള്‍
കണ്ടു
തൊമ്മി
അധോശബ്ദം പുറത്ത് വരാതിരിക്കാന്‍
അപാനത്ത്തില്‍
എഴുത്താണി തിരുകി
നഗ്നനായി കുനിഞ്ഞു നില്‍ക്കുന്നു,
സൌഭാഗ്യങ്ങള്‍ക്കു വേണ്ടി നീട്ടിയ കൈകളുമായി
എന്നിട്ടും ഒച്ച പുറത്തേക്കു പോയി

ജ്വലിച്ചു നിന്ന നക്ഷത്രങ്ങള്‍
ശടെന്നു കണ്ണുപൊത്തി

എന്നിട്ട്?
ഞാന്‍ ഓടി.

വഴിയില്‍
നിന്നെപ്പോലെ വിഷണ്ണനായി
നില്‍ക്കുന്ന ദൈവത്തെ കണ്ടു.
ദൈവം പറഞ്ഞു
ഭൂമിയില്‍ ജനാധിപത്യം നശിച്ചു എന്ന്.

മരമേ,
ഭൂമിയില്‍ അത് നശിച്ചിരിക്കുന്നു അല്ലെ?

വാ
തൊമ്മിയോടു ചോദിക്കാം.

1 comment:

ജസ്റ്റിന്‍ said...

താങ്കളുടെ വ്യത്യസ്തമായ ചിന്തയും ശൈലിയും എനിക്കിഷ്ടപ്പെട്ടു