നീ

നെഞ്ചില്‍ 
തുളയിട്ട
കണ്ണുനീരിന്റെ
ഉപ്പും, പരപ്പും,
ആഴവും ചുഴികളും ഉള്ള 
വേറൊന്ന്;
തിരയടിക്കുന്ന കടല്‍.

 
നിന്നെ വളച്ചുകെട്ടിയ 
ഞാനെന്ന മുള്‍ വേലി പോല്‍ വേറൊന്നു;
എന്റെ അകവും പുറവും ചുറ്റിവരിഞ്ഞ നീ 

നീ
വീട്.
അകത്തും പുറത്തും 
ഓടിക്കിതക്കുന്നത് 
നമ്മുടെ അനാഥക്കുഞ്ഞുങ്ങള്‍.

കാത്തിരിക്കുകയാണ് ഞാന്‍ 
ഓരോ തിരയിലും
എന്റെ ചുണ്ടുകള്‍ക്ക് കുറുകെ വെച്ച 
നിന്റെ ചൂണ്ടു വിരല്‍.

കാലുരുമ്മി തിരിച്ചുപോകുന്ന 
തിരകള്‍ തിരിച്ചു തന്നത്,
ആണ്ടുപോയ 
ഒരു ആളല്‍,
അമര്‍ന്നുപോയ ഒരു നിലവിളി,
അറ്റുപോയ 
ഒരു ശിരസ്സ്‌,
ഏതു തിരയില്‍ തിരിച്ചുവരും 
ആ പൂ പൂട്ട്‌.

1 comment:

സുന്ദരിക്കുട്ടി said...

നീ അഗ്നി, എന്നെയും എന്റെ ഓര്‍മയും, എണ്ണയില്ലാതെ കത്തിജ്വലിപ്പിക്കാന്‍ കഴിവുള്ളത്. നീ തിരിച്ചെത്തും കത്തിനില്‍ക്കുന്ന ജ്വാലയിലേക്ക് ഒരു പൂഞ്ചോലയായ്...


അല്ലേ മാഷേ............?