നീയോ..ഞാനോ..രണ്ടു മരങ്ങള്‍
വഴിവക്കില്‍
കൊമ്പു കോര്‍ത്തു
നീയോ ഞാനോ ..
താഴെ,
നിഴലുകള്‍ കെട്ടിപ്പുണര്‍ന്നു.
നീയോ ഞാനോ..

രാത്രി,
രണ്ടു കാളകള്‍
തൊഴുത്തില്‍ കൊമ്പു കോര്‍ത്തു.
നീയോ ഞാനോ..
പകല്‍
ഒരേ നുകത്തിന്‍ കീഴെ,
ഭാരം വലിച്ചു..
നീയോ..ഞാനോ.

No comments: