എന്റെ പൂച്ചഎന്റെ പൂച്ച ഈയിടെയായി
എലിയെ പിടിക്കാറില്ല.

വന്യത അഴിച്ചു വെച്ച്
എന്റെ നിഴലുപോല്‍
കാല്‍ക്കീഴില്‍,
കസാരക്കീഴില്‍,
തലയിണപ്പുറത്ത്
വിഷാദിയായ്‌ ,
മൂകയായ്....

ഇവളെ ഞാന്‍ എന്ത് ചെയ്യണം?,
ഒരു പൂച്ചയായ്
പുനര്‍ നിര്‍മ്മിക്കാന്‍..

No comments: