മരവും കോടാലിയും.മരവും കോടാലിയും തമ്മിലെന്ത്.
മരം 
ഇരയും,
കോടാലിക്കൈയ്യും.

കോടാലി 
ആലയില്‍നിന്നും പുറത്തിറങ്ങുന്നത്,
മൂര്‍ച്ചയുള്ള ഒരു തീരുമാനവുമായി.
മരം, 
മുളപൊട്ടി എണീറ്റ്‌ നില്‍ക്കുന്നത്,
വ്യക്തതയില്ലാത്ത 
ഒരു തണല്‍ വിരിക്കാനല്ല.
വെറുതെ, 
ജീവിച്ചു തീര്‍ക്കാന്‍ ഇലപടര്‍ത്തുമ്പോള്‍  ,
കുടയുടെ ആക്ഷേപം 
വേരോളം അറിയാന്‍.


No comments: