കിതപ്പുകള്‍

ഒരുമിച്ചൊരേ നുകം
പേറുന്നവര്‍ നമ്മള്‍
ഒരുമിച്ചൊരേ വഴി
താണ്ടിടും കിതപ്പുകള്‍

ഒരുമിച്ചൊരേ മെത്ത
പങ്കിട്ടു കിടക്കിലും,
വെവ്വേറെ കാലത്തല്ലോ
ചരിപ്പൂ വിചാരങ്ങള്‍.

അതുകൊണ്ടാകാം പ്രിയേ
എത്രനാള്‍ പറഞ്ഞാലും
കൌതുകമൊടുങ്ങാത്ത
ദാഹവും കിനാക്കളും.

അതുകൊണ്ടാകാം പ്രിയേ
തൊട്ടു തൊട്ടിരുന്നു നാം
കണ്ണുകളിഴ ചേര്‍ത്ത-
ന്യോന്യം കുടിപ്പതും.

4 comments:

Jayesh / ജ യേ ഷ് said...

vaayikkan oru sukhamundayirunnu...

sankalpangal said...

ജീവിതത്തില്‍ പരാജയപ്പെടുന്നവരുടെ ,അടുത്തിരുന്നു പരസ്പരം അറിയാത്തവരുടെ വികാ‍രം പ്രതിഫലിപ്പിച്ച കവിത.ശരീരം കൊണ്ട് സ്നേഹിക്കുന്നവര്‍ ഇനി മനസ്സുകൊണ്ട് അറിയട്ടെ...ആശംസകള്‍.

kazhchakkaran said...

ദാമ്പത്യം ഒരു മഹാകാവ്യം...


എന്തേ ഈ ബ്ലോഗ് ആരും കാണാഞ്ഞത്...

മലയാള കവിത said...

Nice Kavitha....Submit your Malayalam kavitha in Vaakyam.com
http://vaakyam.com/