മഴ

മറവിപ്പുറത്ത്
മഴവീഴുംപോള്‍
വവ്വാലുകളുടെ
ചിറകടി

പൊടിയും,
മാറാലയും
അടിച്ചു കളയുമ്പോള്‍,
നെഞ്ചു തട്ടി
ഒരു ഗദ്ഗദത്തില്‍.

തറഞ്ഞു തന്നെ നില്‍പ്പുണ്ട്
ഒരു നിലവിളിച്ചീള്.
ഒരിക്കല്‍ നീ
നെടുകെ കീറിയെറിഞ്ഞതല്ലോ
എന്റെ കരളില്‍.

പടര്‍ന്നു നില്‍‍ക്കുന്ന
നിലവിളിക്കാട്ടില്‍‍
വിറച്ചു വിറച്ചു
കൂനിയിരിക്കുന്ന ഭീതി,
വിളര്‍ത്ത ചിരിയാല്‍,
മുറുകെ പിടിക്കുന്നുണ്ട്
മൌനാംബരത്തിലേക്ക്
വലിച്ചു കെട്ടിയ
പ്രണയപാശം.

പെയ്തുകൊണ്ടേയിരിക്കുന്നു
അപാരതകളുടെ
മാനത്തുനിന്നും
പൊട്ടിച്ചിതറുന്ന
ഇച്ഛ,
ജീവിതം,
മരണം..

ചിറകിട്ടടിക്കുന്ന
ഇരുട്ട്
പിരിയുടക്കുകയാണ്
മൌനം.

മഴ;
പെയ്തുകൊണ്ടെയിരിക്കുന്നു.

13 comments:

എന്‍.ബി.സുരേഷ് said...

ഒരു നിലവിളിച്ചിന്തു
നെടുകെ കീറിയെറിഞ്ഞതാണ-
ന്നുനീയെന്റെ കരളില്.

കരളില്
പടര്ന്നു നില്ക്കുന്ന
നിലവിളിക്കാട്ടില്
ഒളിച്ചിരിക്കുന്നുണ്ടൊരു
ഭീതി

നിലവിളിച്ചിന്തും നിലവിളിക്കാടും എന്തോ ചേരായ്മ.
മൌനത്തിന്റെ ശരിയായ വായന കവിതയിൽ നിന്നും കിട്ടുന്നില്ല.
താങ്കളുടെ മനസ്സിലുള്ളത് എന്നിലേക്കെത്തിയില്ല.
ഒരു തടസ്സം.
ടൈപ്പിംഗ് പ്രശ്നം വായനയെ തടസ്സപ്പെടുത്തും.

എം.എന്‍.ശശിധരന്‍ said...

moththam oru thiruththu nadaththi suresh, nokkoo..

M.R.Anilan -എം. ആര്‍.അനിലന്‍ said...

വിളര്‍ത്ത ചിരിയാല്‍,
മുറുകെ പിടിക്കുന്നുണ്ട്
മൌനാംബരത്തിലേക്ക്
വലിച്ചു കെട്ടിയ
പ്രണയപാശം.
-nalla varikal

ദീപു മേലാറ്റൂര്‍ said...

M Deepak alias Deepu, sathish bhais frnd. The code is MaEbag. Kavithal vayichu, nannayirikkunnu.

ദീപു മേലാറ്റൂര്‍ said...

M Deepak alias Deepu, sathish bhais frnd. The code is MaEbag. Kavithal vayichu, nannayirikkunnu.

രാജേഷ്‌ ചിത്തിര said...

വരികള്‍ നന്നായി ചങ്ങാതീ..

ആ നിലവിളിച്ചിന്തും,നിലവിളിക്കാടും
എഴുതാനാഞ്ഞപ്പോള്‍ ദാ, മേലെ സുരേഷ് ഭായി..:)

നല്ല നല്ല ചിന്തകള്‍; കവിതകള്‍ വിടരട്ടെ...

pradeep said...

nalla varikal....

പി എ അനിഷ്, എളനാട് said...

Nannayi Mashe

MyDreams said...

kollaam mashee

Malayalam Songs said...

List your blog for FREE in Malayalam Blog Directory Powered By Malayalam Songs

പുതു കവിത said...

nalla kavithakal. bloggere kanaan vaiki.
vaayikkuka
www.puthukavitha.com
www.saikatham.com
nazar koodali

Ranjith chemmad said...

പെയ്തുകൊണ്ടേയിരിക്കുന്നു
അപാരതകളുടെ
മാനത്തുനിന്നും
പൊട്ടിച്ചിതറുന്ന
ഇച്ഛ,
ജീവിതം,
മരണം......!
nannayi

nikukechery said...

പെയ്യട്ടങ്ങനെ.. പെയ്യട്ടെ.