അഴികള്‍


തടവറയുടെ അഴികളായ്
നിവര്‍ന്നു നെട്ടനെയാണ്
ഞങ്ങള്‍ നിന്നത്,
ഉറങ്ങാതെ.

നിശ്വാസങ്ങള്‍
പുറത്തുപോകുമ്പോള്‍
അരികുകള്‍
പൊള്ളാതിരിക്കാനുള്ള
അകലം മാത്രമേ
ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നുള്ളൂ

എന്നിട്ടും
എങ്ങിനെയാണ്
ജീവിതം
തടവ്‌  ചാടിയത് ?

5 comments:

ഉപാസന || Upasana said...

നിശ്വാസങ്ങള്‍ക്കു തീയുടെ ചൂടുണ്ടാകുമെങ്കില്‍ ജീവിതം തടവു ചാടാനാണോ പ്രയാസം

നല്ല വരികള്‍
:-)
ഉപാസന

എന്‍.ബി.സുരേഷ് said...

ഉള്ളു പൊള്ളിയ ജീവിതം എപ്പോഴും തടവു ചാടും.
പക്ഷേ അത് മറ്റൊരു തടവുമുറിയിലേക്കല്ലേ?

അനൂപ്‌ .ടി.എം. said...

പ്രധിരോധങ്ങള്‍ ഒന്നുമില്ലാത്ത,
ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കാന്‍ ആരും ഇല്ലാത്ത ഒരു ലോകത്തേയ്ക്ക് ആവട്ടെ ജീവിതത്തിന്റെ ഈ തടവ്‌ചാട്ടം...

ആശംസകള്‍...

രാജേഷ്‌ ചിത്തിര said...

ജീവിതം.......

:)

രാജേഷ്‌ ചിത്തിര said...

ജീവിതം.......

:)