ഒരുമിച്ചൊരേ നുകം
പേറുന്നവര്‍ നമ്മള്‍
ഒരുമിച്ചൊരേ വഴി
താണ്ടിടും കിതപ്പുകള്‍
ഒരുമിച്ചൊരേ മെത്ത
പങ്കിട്ടു കിടക്കിലും,
വെവ്വേറെ കാലത്തല്ലോ
ചരിപ്പൂ വിചാരങ്ങള്‍.
അതുകൊണ്ടാകാം പ്രിയേ
എത്രനാള്‍ പറഞ്ഞാലും
കൌതുകമൊടുങ്ങാത്ത
ദാഹവും കിനാക്കളും.
അതുകൊണ്ടാകാം പ്രിയേ
തൊട്ടു തൊട്ടിരുന്നു നാം
കണ്ണുകളിഴ ചേര്‍ത്ത-
ന്യോന്യം കുടിപ്പതും.
തീയ്യതികള്‍
-----------------
വിജയന്‍ സര്‍,
അന്ന് ലെനിന് പറ്റിയപോലെ
ഇന്ന് എനിക്കും പറ്റി.
രാവിലെ എഴുന്നെക്കാന്‍ നോക്കുമ്പോള്‍
പറ്റുന്നില്ല.
ഞാന്‍ തിമിംഗലമായി മാറിയിരുന്നു.. ,
മുറിയില്‍ നീന്താന്‍ തുടങ്ങി.
അന്നത്തെപോലെ
തലയില്‍ നിന്നും പുക വന്നില്ല.
മുറിക്ക് എന്റെ വലുപ്പം
താങ്ങാനാകാതെ ഭിത്തി തകര്‍ന്നതാണ്
കുഴപ്പമായത്
പോലീസുകാരും നാട്ടുകാരും
വന്നപ്പോള്‍,
എന്നെ തിരിച്ചു മനുഷ്യനാക്കാന്‍
പറഞ്ഞു.
പോലീസുകാരല്ലേ, അവര്‍ അത്
നിസ്സാരമായി ചെയ്തു.
അവര്‍ കൊണ്ടുപോയി എന്നെ ഇട്ടതു
അതെ സെല്ലില്‍.
ക്രിസ്തുവും, ലെനിനും, പിന്നെ
മൂലയില്‍ ചുരുണ്ട് കിടക്കുന്ന
വേറെ ഒരാളും.
മറിയം വരാറില്ലേ എന്ന് ക്രിസ്തുവിനോട്
കുശലം ചോദിച്ചു.
ലെനിന്റെ കണ്ണുകളിലേക്കു നോക്കി.
കണ്ണുകളില്‍ സ്ഖലന മൂര്‍ച്ച.
അഴികള്‍ക്കിടയിലൂടെ തഴുകി ഉണര്‍ത്തുന്ന
മറിയത്തിന്റെ കൈ ഒരു വേള ഓര്‍ത്തു കാണണം.
അവള്‍ ആത്മഹത്യ ചെയ്തെന്നു
മൂലയില്‍ നിന്നും ഇഴഞ്ഞു വന്ന
അഴുകിയ ഇറച്ചിയുടെ മണമുള്ള ശബ്ദം.
ഇതാരാ എന്ന് ഞാന്‍.
മാവോ സേതുംഗ് എന്ന് ക്രിസ്തു.
എന്തിനാണവള്‍ ഇത്ര കഠിനമായി
സര്‍ഗ്ഗാത്മക കൃത്യം ചെയ്തത് ?
ഒരു കുഞ്ഞാട് അവളെ കൊണ്ടുപോയി
പ്രണയിച്ചു മൊബീല്‍ കേമറയില്‍ പകര്‍ത്തി
യൂടുബില്‍ ഇട്ടു എന്ന് മാവോ.
അവള്‍ നഗ്നയായ സത്യത്തിന്റെ
അഴിഞ്ഞു വീണ വസ്ത്രമായിരുന്നു എന്ന്
ക്രിസ്തു.
എനിക്ക് അതിന്റെ അര്‍ഥം മനസ്സിലാകാത്തതുകൊണ്ട്
ഒന്നും മിണ്ടാതിരുന്നു.
കക്ഷത്ത് നിന്നും ചൊറിഞ്ഞ് മാന്തി
വട്ടപ്പേനിനെ പറിച്ചെടുത്ത് കൊല്ലുകയാണ് ലെനിന്‍
ഏതാ പുതിയ ലഹരി എന്ന് മാവോ, എന്നോട്.
ഏതാ പുതിയ സിനിമ എന്ന് ക്രിസ്തു
ഏതാ പുതിയ കവിത എന്ന് ലെനിന്‍
ഞാന്‍ അഴിഞ്ഞുവീണ വസ്ത്രത്തിന്റെ
അര്‍ഥം ആലോചിക്കയായിരുന്നു.
അടുത്ത സെല്ലില്‍ നെരൂദയും രില്‍ക്കെയും ജോണും,
മാര്‍ക്കേസും ഉണ്ടെന്നു മാവോ.
ഭക്ഷണ സമയത്ത് വരിയില്‍ കാണാമെന്നു ലെനിന്‍
ജയഭാരതിയും ശ്വേതയും ഒരു താരതമ്യ പഠനം
എന്ന പുതിയ കവിത എഴുതിയത് രഹസ്യമായി
ഇന്നലെ തന്നിരുന്നു ഇന്നലെ നെരൂദ.
അത് വായിച്ചപാടെ ബോധം കെട്ടു ഇവന്,
മാവോയെ ചൂണ്ടി ലെനിന്‍
ഇവിടെ "എന്തെങ്കിലും" കിട്ടുമോ എന്ന് ഞാന്‍
കാശുകൊടുത്താല്‍ എന്തും കിട്ടും എന്ന് ലെനിന്‍
ജോണിന്റെ ഫാന്‍സ് അസോസിയേഷന്‍ ഫണ്ട് ചെയ്യുന്ന
രണ്ടു കഞ്ചാവ് തോട്ടങ്ങള്‍ ഇവിടെ വാര്‍ടന്മാരായി
വന്നിട്ടുണ്ട്.
വി.കെ.എന്നും, പിയും.
അവരില്‍ നിന്നും ഞങ്ങള്‍ കുറേശ്ശെ നുള്ളാറുണ്ട്.
മാര്‍ക്സിന്റെ അവസ്ഥയെന്താണെന്ന് ഞാന്‍.
അയാളിപ്പോ വലിയ പുരോഗതിയിലാണ്.
നാലഞ്ചു അറവുശാലകള്‍,
തരക്കെടില്ലാത്ത ഇറച്ചിക്കച്ചവടം
താടിയൊക്കെ വടിച്ച് നല്ല കുട്ടപ്പനായാ നടത്തം.
അഴിഞ്ഞു വീണ വസ്ത്രം എന്നെ തളര്‍ത്താന്‍ തുടങ്ങി.
ഞാന്‍ അല്‍പനേരം ഒന്ന് കിടക്കട്ടെ.
വയ്യ,
ചര്‍ച്ച ഇനി പിന്നീടാകാം.
(കടപ്പാട്: ഓ.വി. വിജയന്‍റെ "തീയ്യതികള്‍" എന്ന കഥ)
വിജയന്‍ സര്‍,
അന്ന് ലെനിന് പറ്റിയപോലെ
ഇന്ന് എനിക്കും പറ്റി.
രാവിലെ എഴുന്നെക്കാന്‍ നോക്കുമ്പോള്‍
പറ്റുന്നില്ല.
ഞാന്‍ തിമിംഗലമായി മാറിയിരുന്നു.. ,
മുറിയില്‍ നീന്താന്‍ തുടങ്ങി.
അന്നത്തെപോലെ
തലയില്‍ നിന്നും പുക വന്നില്ല.
മുറിക്ക് എന്റെ വലുപ്പം
താങ്ങാനാകാതെ ഭിത്തി തകര്‍ന്നതാണ്
കുഴപ്പമായത്
പോലീസുകാരും നാട്ടുകാരും
വന്നപ്പോള്‍,
എന്നെ തിരിച്ചു മനുഷ്യനാക്കാന്‍
പറഞ്ഞു.
പോലീസുകാരല്ലേ, അവര്‍ അത്
നിസ്സാരമായി ചെയ്തു.
അവര്‍ കൊണ്ടുപോയി എന്നെ ഇട്ടതു
അതെ സെല്ലില്‍.
ക്രിസ്തുവും, ലെനിനും, പിന്നെ
മൂലയില്‍ ചുരുണ്ട് കിടക്കുന്ന
വേറെ ഒരാളും.
മറിയം വരാറില്ലേ എന്ന് ക്രിസ്തുവിനോട്
കുശലം ചോദിച്ചു.
ലെനിന്റെ കണ്ണുകളിലേക്കു നോക്കി.
കണ്ണുകളില്‍ സ്ഖലന മൂര്‍ച്ച.
അഴികള്‍ക്കിടയിലൂടെ തഴുകി ഉണര്‍ത്തുന്ന
മറിയത്തിന്റെ കൈ ഒരു വേള ഓര്‍ത്തു കാണണം.
അവള്‍ ആത്മഹത്യ ചെയ്തെന്നു
മൂലയില്‍ നിന്നും ഇഴഞ്ഞു വന്ന
അഴുകിയ ഇറച്ചിയുടെ മണമുള്ള ശബ്ദം.
ഇതാരാ എന്ന് ഞാന്‍.
മാവോ സേതുംഗ് എന്ന് ക്രിസ്തു.
എന്തിനാണവള്‍ ഇത്ര കഠിനമായി
സര്‍ഗ്ഗാത്മക കൃത്യം ചെയ്തത് ?
ഒരു കുഞ്ഞാട് അവളെ കൊണ്ടുപോയി
പ്രണയിച്ചു മൊബീല്‍ കേമറയില്‍ പകര്‍ത്തി
യൂടുബില്‍ ഇട്ടു എന്ന് മാവോ.
അവള്‍ നഗ്നയായ സത്യത്തിന്റെ
അഴിഞ്ഞു വീണ വസ്ത്രമായിരുന്നു എന്ന്
ക്രിസ്തു.
എനിക്ക് അതിന്റെ അര്‍ഥം മനസ്സിലാകാത്തതുകൊണ്ട്
ഒന്നും മിണ്ടാതിരുന്നു.
കക്ഷത്ത് നിന്നും ചൊറിഞ്ഞ് മാന്തി
വട്ടപ്പേനിനെ പറിച്ചെടുത്ത് കൊല്ലുകയാണ് ലെനിന്‍
ഏതാ പുതിയ ലഹരി എന്ന് മാവോ, എന്നോട്.
ഏതാ പുതിയ സിനിമ എന്ന് ക്രിസ്തു
ഏതാ പുതിയ കവിത എന്ന് ലെനിന്‍
ഞാന്‍ അഴിഞ്ഞുവീണ വസ്ത്രത്തിന്റെ
അര്‍ഥം ആലോചിക്കയായിരുന്നു.
അടുത്ത സെല്ലില്‍ നെരൂദയും രില്‍ക്കെയും ജോണും,
മാര്‍ക്കേസും ഉണ്ടെന്നു മാവോ.
ഭക്ഷണ സമയത്ത് വരിയില്‍ കാണാമെന്നു ലെനിന്‍
ജയഭാരതിയും ശ്വേതയും ഒരു താരതമ്യ പഠനം
എന്ന പുതിയ കവിത എഴുതിയത് രഹസ്യമായി
ഇന്നലെ തന്നിരുന്നു ഇന്നലെ നെരൂദ.
അത് വായിച്ചപാടെ ബോധം കെട്ടു ഇവന്,
മാവോയെ ചൂണ്ടി ലെനിന്‍
ഇവിടെ "എന്തെങ്കിലും" കിട്ടുമോ എന്ന് ഞാന്‍
കാശുകൊടുത്താല്‍ എന്തും കിട്ടും എന്ന് ലെനിന്‍
ജോണിന്റെ ഫാന്‍സ് അസോസിയേഷന്‍ ഫണ്ട് ചെയ്യുന്ന
രണ്ടു കഞ്ചാവ് തോട്ടങ്ങള്‍ ഇവിടെ വാര്‍ടന്മാരായി
വന്നിട്ടുണ്ട്.
വി.കെ.എന്നും, പിയും.
അവരില്‍ നിന്നും ഞങ്ങള്‍ കുറേശ്ശെ നുള്ളാറുണ്ട്.
മാര്‍ക്സിന്റെ അവസ്ഥയെന്താണെന്ന് ഞാന്‍.
അയാളിപ്പോ വലിയ പുരോഗതിയിലാണ്.
നാലഞ്ചു അറവുശാലകള്‍,
തരക്കെടില്ലാത്ത ഇറച്ചിക്കച്ചവടം
താടിയൊക്കെ വടിച്ച് നല്ല കുട്ടപ്പനായാ നടത്തം.
അഴിഞ്ഞു വീണ വസ്ത്രം എന്നെ തളര്‍ത്താന്‍ തുടങ്ങി.
ഞാന്‍ അല്‍പനേരം ഒന്ന് കിടക്കട്ടെ.
വയ്യ,
ചര്‍ച്ച ഇനി പിന്നീടാകാം.
(കടപ്പാട്: ഓ.വി. വിജയന്‍റെ "തീയ്യതികള്‍" എന്ന കഥ)
ഭ്രമങ്ങളുടെ സമുദ്രം.
ഭ്രമങ്ങളുടെ സമുദ്രം.
ചുഴികളാല്‍
ചുരുട്ടിയെടുക്കപ്പെട്ട്
ആഴങ്ങളിലേക്ക്
താഴ്ന്നു താഴ്ന്നു പോകുമ്പോള്‍,
അപ്രമേയമാകുന്നു
ഉടല്‍.
ഇരുട്ട് കുത്തിയൊഴുകുന്ന
ഞരമ്പുകള്‍,
ശിഖരങ്ങള്‍ കത്തിയാളുന്ന
വിചാരങ്ങളുടെ കാട്,
അട്ടിമറിക്കപ്പെട്ട നേരുകള്‍,
ഞാന്‍,
എന്റെ ആത്മാവിലേക്ക് കുതിക്കുന്ന
നീയാല്‍ തൊടുത്തുവിടപ്പെട്ട ശരം.
മരണം.
ഓര്‍മ്മകളുടെ ശ്മശാനം.
ശവം കൊത്തിവലിക്കുന്നത്
നിറവും മണവുമില്ലാത്ത
വസ്തുക്കളുടെ
ആക്രോശങ്ങള്‍.
*വസന്തസേനയുടെ
ശയനമുറിയില്‍
വാക്കുകളുടെ
ദുര്‍മരണം
ജീവിതവും മരണവും
നിലവിളിച്ചു പായുന്ന
കുഴലുകളാണ്
വാക്കുകളെന്നു
ഭോഗാലസ്യത്തില്‍
ഞാന്‍ പുലമ്പിയോ ..?
ആഴങ്ങളിലേക്ക്
താഴ്ന്നു താഴ്ന്നു പോകുമ്പോള്‍,
പാര്‍ശ്വങ്ങളില്‍ ഉരസാന്‍
എവിടെയും നീയും ഞാനുമില്ല.
*( കൂടെ ശയിച്ച കാളിദാസനെ കൊന്ന്, കവിത കട്ടെടുത്ത്, സ്വന്തം കാവ്യമാണെന്ന് പറഞ്ഞ് രാജാവിന്റെ പാരിതോഷികം ആഗ്രഹിച്ചു പിടിക്കപ്പെട്ട അഭിസാരിക. കാളിദാസന്റെ കാവ്യ ശക്തി ഒന്നുകൊണ്ടു മാത്രം രാജാവ് ഇടയ്ക്കിടെ കാണാന്‍ ആഗ്രഹിക്കുന്നു. ഓരോ തവണയും കണ്ടു പിരിഞ്ഞാല്‍, ദുര്ന്നടപ്പുകാരനായ കവി ഭ്രമങ്ങളുടെ പറുദീസയില്‍ അലഞ്ഞു നടക്കും. അടുത്ത തവണ കാണാന്‍, രാജാവ് ഉപയോഗിക്കുന്ന തന്ത്രം സമസ്യാ പൂരണമാണ്. വലിയ പാരിതോഷികം പ്രഖ്യാപിച്ചാല്‍, കവി തീര്‍ച്ചയായും കവിതയുമായി എത്തും. അനേകം സമസ്യാപൂരണങ്ങളില്‍ നിന്നും കാളിദാസന്റെ കവിത രാജാവിന് തിരിച്ചറിയാം എന്നതാണ് അദ്ദേഹത്തിന്റെ പ്രതിഭ)
ചുഴികളാല്‍
ചുരുട്ടിയെടുക്കപ്പെട്ട്
ആഴങ്ങളിലേക്ക്
താഴ്ന്നു താഴ്ന്നു പോകുമ്പോള്‍,
അപ്രമേയമാകുന്നു
ഉടല്‍.
ഇരുട്ട് കുത്തിയൊഴുകുന്ന
ഞരമ്പുകള്‍,
ശിഖരങ്ങള്‍ കത്തിയാളുന്ന
വിചാരങ്ങളുടെ കാട്,
അട്ടിമറിക്കപ്പെട്ട നേരുകള്‍,
ഞാന്‍,
എന്റെ ആത്മാവിലേക്ക് കുതിക്കുന്ന
നീയാല്‍ തൊടുത്തുവിടപ്പെട്ട ശരം.
മരണം.
ഓര്‍മ്മകളുടെ ശ്മശാനം.
ശവം കൊത്തിവലിക്കുന്നത്
നിറവും മണവുമില്ലാത്ത
വസ്തുക്കളുടെ
ആക്രോശങ്ങള്‍.
*വസന്തസേനയുടെ
ശയനമുറിയില്‍
വാക്കുകളുടെ
ദുര്‍മരണം
ജീവിതവും മരണവും
നിലവിളിച്ചു പായുന്ന
കുഴലുകളാണ്
വാക്കുകളെന്നു
ഭോഗാലസ്യത്തില്‍
ഞാന്‍ പുലമ്പിയോ ..?
ആഴങ്ങളിലേക്ക്
താഴ്ന്നു താഴ്ന്നു പോകുമ്പോള്‍,
പാര്‍ശ്വങ്ങളില്‍ ഉരസാന്‍
എവിടെയും നീയും ഞാനുമില്ല.
*( കൂടെ ശയിച്ച കാളിദാസനെ കൊന്ന്, കവിത കട്ടെടുത്ത്, സ്വന്തം കാവ്യമാണെന്ന് പറഞ്ഞ് രാജാവിന്റെ പാരിതോഷികം ആഗ്രഹിച്ചു പിടിക്കപ്പെട്ട അഭിസാരിക. കാളിദാസന്റെ കാവ്യ ശക്തി ഒന്നുകൊണ്ടു മാത്രം രാജാവ് ഇടയ്ക്കിടെ കാണാന്‍ ആഗ്രഹിക്കുന്നു. ഓരോ തവണയും കണ്ടു പിരിഞ്ഞാല്‍, ദുര്ന്നടപ്പുകാരനായ കവി ഭ്രമങ്ങളുടെ പറുദീസയില്‍ അലഞ്ഞു നടക്കും. അടുത്ത തവണ കാണാന്‍, രാജാവ് ഉപയോഗിക്കുന്ന തന്ത്രം സമസ്യാ പൂരണമാണ്. വലിയ പാരിതോഷികം പ്രഖ്യാപിച്ചാല്‍, കവി തീര്‍ച്ചയായും കവിതയുമായി എത്തും. അനേകം സമസ്യാപൂരണങ്ങളില്‍ നിന്നും കാളിദാസന്റെ കവിത രാജാവിന് തിരിച്ചറിയാം എന്നതാണ് അദ്ദേഹത്തിന്റെ പ്രതിഭ)
ഉടഞ്ഞു പുറത്തേക്ക്
1. പ്രപഞ്ചം ഉടുത്ത പകിട്ടഴിച്ച്......
ആഴമളക്കുന്നതിന് തൊട്ടുമുന്‍പ്
മുകളിലേക്ക് കണ്ണയച്ചാല്‍,
ദൈവമില്ല ചെകുത്താനില്ല.
ആകാശം അഴിഞ്ഞ് തൂക്കുകയറായി
കഴുത്തിലേക്കൂര്‍ന്നിറങ്ങും.
പ്രപഞ്ചം ഉടുത്ത പകിട്ടഴിച്ച്
കണ്ണുകള്‍ കെട്ടും.
കാറ്റിന്റെ തിരമാലകള്‍
കാല്ക്കീഴിലെ മണ്ണിളക്കും.
നാം മുന്പ് നടന്ന വഴികള്‍ പിടഞ്ഞെണീറ്റ്
പുറകില്‍ നിന്നും ആഞ്ഞു ചവിട്ടും.
ബോധംവിറക്കുന്ന
അവസാനത്തെ അറിവ്
അനന്തമായ താഴ്ചയിലേക്കുള്ള പതനത്തില്‍
ശിരോധമനികളില്‍ തന്നെ കത്തിയമരും
2. ചാവേര്‍ ലിപികളുടെ സീല്‍ക്കാരങ്ങള്‍
ഞാന് + നീ = നാം.
യുദ്ധവും സന്ധിയും ഇടകലര്‍ന്ന
സങ്കീര്‍ണ്ണ രൂപകം.
ഇരമ്പിത്തെറിച്ച് പൊട്ടിശ്ശൂന്യമാകുന്ന
ചാവേര്‍ ലിപികളുടെ
ലളിത ഗണിത സമവാക്യം.
അലഞ്ഞും
അലിഞ്ഞും
അറിഞ്ഞും
അഴുകിയും
ഒടുങ്ങിപ്പോകുന്ന സീല്‍ക്കാരങ്ങള്‍.
നിലവിളിച്ച്, ചിരിച്ച്, അട്ടഹസിച്ച്, തേങ്ങി;
ഉരസലുകളുടെ ക്രമാനുക്രമ വിന്യാസങ്ങള്‍നിര്‍മ്മിച്ച
വിപരീതങ്ങളുടെ പടുശ്ശ്രുതി
3. അട്ടിമറിക്കപ്പെടുന്ന ക്രമങ്ങള്‍
വിഭ്രാന്തിയുടെ പെരുമ്പറയറിപ്പ്.
നാം
അഴുകേണ്ടവരാണെന്ന്.
(അകത്തുനിന്നോ പുറത്തുനിന്നോ..?)
കലാശശേഷം ശാന്തമാകുന്ന പരിസരം.
പെരുമ്പറയുടെ അലകള്‍
ചിറകടിച്ചകലുമ്പോള്‍
വസ്തുക്കള്‍ അതതുക്രമങ്ങളിലേക്ക്
വീണ്ടും സ്ഥിരപ്പെടുന്നു!
പശ്ചാത്തലത്തില്‍
സദാ,
(എന്നാല്‍ ഇപ്പോള്‍ മാത്രം ഞാനറിഞ്ഞ)
സമയഘടനയുടെ
മുറിഞ്ഞു മുറിഞ്ഞ ത്രസിപ്പ്
(അബോധത്തിന്റെ പോയകാലത്തിലേക്ക്
പ്രജ്ഞയെ തിരിച്ചു നിര്‍ത്തുന്നു).
ഇത്ര ഘോരമായി
ചിട്ടകള്‍ അട്ടിമറിക്കപ്പെടുമ്പോള്‍
നാം എവിടെയായിരുന്നു?
നീ അപ്പോഴും ഇതുപോലെ ശാന്തമായ്
ഉറങ്ങുകയായിരുന്നോ..?
ഓര്‍മ്മയിലേക്കുള്ള നിന്റെ കടന്നുവരവ്
അലസം,
എത്ര അകലെനിന്നാണ്..?
4. ഇടം തിരയുന്ന ഞാനെന്ന ഇടം
ഞാന്‍ എവിടെയാണ്.?
അപ്രമേയതയുടെ വിറങ്ങലിച്ച ഉടല്‍
നിശ്ചയമായും വേര്‍പ്പെട്ടിരിക്കുന്നു.
നിന്റെ നാഭീദേശത്തുനിന്നും
ഇറങ്ങിപ്പോന്ന
ചോരവാര്‍ന്നു വിളറിയ ജഢം;
നിശ്ചലമായ തോല്‍വിയുടെ അനക്കം.
നിന്റെ തുടകള്‍ക്കിടയിലൂടെ
ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍
കണ്‍തടങ്ങളില്‍
കരുവാളിച്ച മേഘപാളികള്‍.
അറുത്തുമാറ്റപ്പെട്ട ശിരസ്സ്
ഗുരുത്വാകര്‍ഷണത്തെ ഭേദിച്ച്
നേര്‍മുകളില്‍ വട്ടമിട്ടുപറക്കുന്നു
(ആരുടെ
കാന്തികവലയത്തില്‍?)
ഞാന്‍ എന്നതിന്റെ ഒളിത്താവളം
ഇപ്പോഴെവിടെയാണ്?
നിശ്ചലമായ ഉടല്‍,
ഭ്രമണം ചെയ്യുന്ന തല,
ഉറങ്ങുന്ന നീ,
കിടപ്പറയിലെ മറ്റു വസ്തുക്കള്‍...
എവിടെയാണു
എവിടെയാണു ഞാന്‍
ജാഗ്രമാകുന്നതു..?
5. മാറിമറിയുന്ന നിറമില്ലായ്മയുടെ ഒളിനിറങ്ങള്‍
കണ്ണില്‍
കട്ടപിടിച്ച നിറമില്ലാത്ത ശൂന്യത.
മഞ്ഞ, ചോപ്പ്,
ചോര;
ഇടവപ്പാതി കുത്തിയൊലിക്കുന്ന;
നിറങ്ങള്‍ കൂടിക്കലര്‍ന്ന
നിറമില്ലായ്മകളുടെ ഒളിനിറങ്ങള്‍
മാറിമറിയുന്നുവോ.?
ഇഴയുന്ന ഏകാന്തത.
ഞാന്‍;
ഉടഞ്ഞു പുറത്തേക്കു പ്രവഹിക്കുന്ന
മണ്‍കുടത്തിലെ
ഒഴിവ്.
6. ഉറുമ്പുകള്‍ ഭീതി ജനിപ്പിക്കുന്നത്
ഉറുമ്പുകളുടെ
ചിട്ടയായ ആര്‍പ്പുവിളിയില്‍
അമര്‍ന്നുപോകുന്നൂ എന്റെ ശബ്ദം
വായുവില്‍ നൃത്തം ചെയ്യുന്ന ശിരസ്സേ
നിര്‍ത്തൂ നിന്റെ ചന്തമില്ലാത്ത നര്‍ത്തനം.
തകര്‍ക്കാമോ ഈ ചുമരുകളെ..?
ഉറുമ്പുകള്‍ക്കന്നമാകാന്‍ കൊടുക്കരുതെന്റെ കണ്ണുകളെ.
ഉറങ്ങാതെ, ഉറങ്ങാതെ,
കാത്തതല്ലെ.. ഇത്രനാളും...
കബന്ധത്തിന്റെ കിടപ്പ്,
പിരിഞ്ഞകന്ന
പരാചയത്തിന്റെ അസംബന്ധ ചിഹ്നം.
എന്നോടു ചേരാമോ ഒരിക്കല്‍കൂടി..?
ഒന്നെഴുന്നേറ്റ് തനിയെ വീഴാന്‍,
മുട്ടുകുത്തി നടക്കാനും,
കരയാനും ചിരിക്കാനും
എനിക്കെന്നെ പുനര്‍നിര്‍മ്മിക്കാന്‍
7. ഞാന്‍, നീ, നാം
അനന്തമായ താഴ്ചയുടെ വക്കില്‍
കാലുറപ്പിച്ച്,
കൈകള്‍ കോര്‍ത്ത്
നാം
താ
ഴേ
ക്കു
നോക്കുക.
ദൃശ്യമാകലിന്റെ അവസാന ബിന്ദുവില്‍
നിന്റെ മേല്‍ചുണ്ടിനു മുകളിലെ
അരിമ്പാറയോളം പോന്ന ഇരുണ്ട പൊട്ട്.
കറുത്ത ആകാശം.
നാമറിയുന്നതേയില്ല,
പാര്‍ശ്വങ്ങളിലേക്കു പടര്‍ന്ന്
മരങ്ങള്‍ക്കും മലകള്‍ക്കും പുറകിലൂടെ
വളര്‍ന്നുപൊങ്ങി
നിറം മാറി
തലക്കു മുകളില്‍
വിടര്‍ന്നുനില്‍ക്കുന്ന
അസത്യത്തിന്റെ കടല്‍.
നോക്കൂ
നാം നിന്നിടം
ശൂന്യം.
ഓരോന്നും അപ്രത്യക്ഷമായത്
നമ്മുടെ അസാന്നിദ്ധ്യത്തിന്റെ അടയാളം.
8. ശൂന്യത
ആഴമളക്കുന്നതിനു തൊട്ടുമുന്‍പ്
നാം
മുകളിലേക്കു നോക്കുക
ദൈവമില്ല.
ചെകുത്താനില്ല.
ആകാശം അഴിഞ്ഞഴിഞ്ഞ് തൂക്കുകയറായി
കഴുത്തിലേക്കൂര്‍ന്നിറങ്ങും.
പ്രപഞ്ചം ഉടുത്ത പകിട്ടഴിച്ച്
കണ്ണുകള്‍ കെട്ടും.
കാറ്റിന്റെ തിരമാലകള്‍
കാല്ക്കീഴിലെ മണ്ണിളക്കും.
നാം മുന്പ് നടന്ന വഴികള്‍ പിടഞ്ഞെണീറ്റ്
പുറകില്‍ നിന്നും ആഞ്ഞു ചവിട്ടും
ബോധംവിറക്കുന്ന
അവസാനത്തെ അറിവ്
അനന്തമായ താഴ്ചയിലേക്കുള്ള പതനത്തില്‍
ശിരോധമനികളില്‍ തന്നെ കത്തിയമരും
ഞാനും നീയും
കാലത്തിന്റെ ചുരുളുകളിലൂടെ
ഓര്ബിറ്റുകള്‍ മുറിച്ചുനീന്തി,
പറന്നുകൊണ്ടേ...
പറന്നുകൊണ്ടേ...
ആഴമളക്കുന്നതിന് തൊട്ടുമുന്‍പ്
മുകളിലേക്ക് കണ്ണയച്ചാല്‍,
ദൈവമില്ല ചെകുത്താനില്ല.
ആകാശം അഴിഞ്ഞ് തൂക്കുകയറായി
കഴുത്തിലേക്കൂര്‍ന്നിറങ്ങും.
പ്രപഞ്ചം ഉടുത്ത പകിട്ടഴിച്ച്
കണ്ണുകള്‍ കെട്ടും.
കാറ്റിന്റെ തിരമാലകള്‍
കാല്ക്കീഴിലെ മണ്ണിളക്കും.
നാം മുന്പ് നടന്ന വഴികള്‍ പിടഞ്ഞെണീറ്റ്
പുറകില്‍ നിന്നും ആഞ്ഞു ചവിട്ടും.
ബോധംവിറക്കുന്ന
അവസാനത്തെ അറിവ്
അനന്തമായ താഴ്ചയിലേക്കുള്ള പതനത്തില്‍
ശിരോധമനികളില്‍ തന്നെ കത്തിയമരും
2. ചാവേര്‍ ലിപികളുടെ സീല്‍ക്കാരങ്ങള്‍
ഞാന് + നീ = നാം.
യുദ്ധവും സന്ധിയും ഇടകലര്‍ന്ന
സങ്കീര്‍ണ്ണ രൂപകം.
ഇരമ്പിത്തെറിച്ച് പൊട്ടിശ്ശൂന്യമാകുന്ന
ചാവേര്‍ ലിപികളുടെ
ലളിത ഗണിത സമവാക്യം.
അലഞ്ഞും
അലിഞ്ഞും
അറിഞ്ഞും
അഴുകിയും
ഒടുങ്ങിപ്പോകുന്ന സീല്‍ക്കാരങ്ങള്‍.
നിലവിളിച്ച്, ചിരിച്ച്, അട്ടഹസിച്ച്, തേങ്ങി;
ഉരസലുകളുടെ ക്രമാനുക്രമ വിന്യാസങ്ങള്‍നിര്‍മ്മിച്ച
വിപരീതങ്ങളുടെ പടുശ്ശ്രുതി
3. അട്ടിമറിക്കപ്പെടുന്ന ക്രമങ്ങള്‍
വിഭ്രാന്തിയുടെ പെരുമ്പറയറിപ്പ്.
നാം
അഴുകേണ്ടവരാണെന്ന്.
(അകത്തുനിന്നോ പുറത്തുനിന്നോ..?)
കലാശശേഷം ശാന്തമാകുന്ന പരിസരം.
പെരുമ്പറയുടെ അലകള്‍
ചിറകടിച്ചകലുമ്പോള്‍
വസ്തുക്കള്‍ അതതുക്രമങ്ങളിലേക്ക്
വീണ്ടും സ്ഥിരപ്പെടുന്നു!
പശ്ചാത്തലത്തില്‍
സദാ,
(എന്നാല്‍ ഇപ്പോള്‍ മാത്രം ഞാനറിഞ്ഞ)
സമയഘടനയുടെ
മുറിഞ്ഞു മുറിഞ്ഞ ത്രസിപ്പ്
(അബോധത്തിന്റെ പോയകാലത്തിലേക്ക്
പ്രജ്ഞയെ തിരിച്ചു നിര്‍ത്തുന്നു).
ഇത്ര ഘോരമായി
ചിട്ടകള്‍ അട്ടിമറിക്കപ്പെടുമ്പോള്‍
നാം എവിടെയായിരുന്നു?
നീ അപ്പോഴും ഇതുപോലെ ശാന്തമായ്
ഉറങ്ങുകയായിരുന്നോ..?
ഓര്‍മ്മയിലേക്കുള്ള നിന്റെ കടന്നുവരവ്
അലസം,
എത്ര അകലെനിന്നാണ്..?
4. ഇടം തിരയുന്ന ഞാനെന്ന ഇടം
ഞാന്‍ എവിടെയാണ്.?
അപ്രമേയതയുടെ വിറങ്ങലിച്ച ഉടല്‍
നിശ്ചയമായും വേര്‍പ്പെട്ടിരിക്കുന്നു.
നിന്റെ നാഭീദേശത്തുനിന്നും
ഇറങ്ങിപ്പോന്ന
ചോരവാര്‍ന്നു വിളറിയ ജഢം;
നിശ്ചലമായ തോല്‍വിയുടെ അനക്കം.
നിന്റെ തുടകള്‍ക്കിടയിലൂടെ
ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍
കണ്‍തടങ്ങളില്‍
കരുവാളിച്ച മേഘപാളികള്‍.
അറുത്തുമാറ്റപ്പെട്ട ശിരസ്സ്
ഗുരുത്വാകര്‍ഷണത്തെ ഭേദിച്ച്
നേര്‍മുകളില്‍ വട്ടമിട്ടുപറക്കുന്നു
(ആരുടെ
കാന്തികവലയത്തില്‍?)
ഞാന്‍ എന്നതിന്റെ ഒളിത്താവളം
ഇപ്പോഴെവിടെയാണ്?
നിശ്ചലമായ ഉടല്‍,
ഭ്രമണം ചെയ്യുന്ന തല,
ഉറങ്ങുന്ന നീ,
കിടപ്പറയിലെ മറ്റു വസ്തുക്കള്‍...
എവിടെയാണു
എവിടെയാണു ഞാന്‍
ജാഗ്രമാകുന്നതു..?
5. മാറിമറിയുന്ന നിറമില്ലായ്മയുടെ ഒളിനിറങ്ങള്‍
കണ്ണില്‍
കട്ടപിടിച്ച നിറമില്ലാത്ത ശൂന്യത.
മഞ്ഞ, ചോപ്പ്,
ചോര;
ഇടവപ്പാതി കുത്തിയൊലിക്കുന്ന;
നിറങ്ങള്‍ കൂടിക്കലര്‍ന്ന
നിറമില്ലായ്മകളുടെ ഒളിനിറങ്ങള്‍
മാറിമറിയുന്നുവോ.?
ഇഴയുന്ന ഏകാന്തത.
ഞാന്‍;
ഉടഞ്ഞു പുറത്തേക്കു പ്രവഹിക്കുന്ന
മണ്‍കുടത്തിലെ
ഒഴിവ്.
6. ഉറുമ്പുകള്‍ ഭീതി ജനിപ്പിക്കുന്നത്
ഉറുമ്പുകളുടെ
ചിട്ടയായ ആര്‍പ്പുവിളിയില്‍
അമര്‍ന്നുപോകുന്നൂ എന്റെ ശബ്ദം
വായുവില്‍ നൃത്തം ചെയ്യുന്ന ശിരസ്സേ
നിര്‍ത്തൂ നിന്റെ ചന്തമില്ലാത്ത നര്‍ത്തനം.
തകര്‍ക്കാമോ ഈ ചുമരുകളെ..?
ഉറുമ്പുകള്‍ക്കന്നമാകാന്‍ കൊടുക്കരുതെന്റെ കണ്ണുകളെ.
ഉറങ്ങാതെ, ഉറങ്ങാതെ,
കാത്തതല്ലെ.. ഇത്രനാളും...
കബന്ധത്തിന്റെ കിടപ്പ്,
പിരിഞ്ഞകന്ന
പരാചയത്തിന്റെ അസംബന്ധ ചിഹ്നം.
എന്നോടു ചേരാമോ ഒരിക്കല്‍കൂടി..?
ഒന്നെഴുന്നേറ്റ് തനിയെ വീഴാന്‍,
മുട്ടുകുത്തി നടക്കാനും,
കരയാനും ചിരിക്കാനും
എനിക്കെന്നെ പുനര്‍നിര്‍മ്മിക്കാന്‍
7. ഞാന്‍, നീ, നാം
അനന്തമായ താഴ്ചയുടെ വക്കില്‍
കാലുറപ്പിച്ച്,
കൈകള്‍ കോര്‍ത്ത്
നാം
താ
ഴേ
ക്കു
നോക്കുക.
ദൃശ്യമാകലിന്റെ അവസാന ബിന്ദുവില്‍
നിന്റെ മേല്‍ചുണ്ടിനു മുകളിലെ
അരിമ്പാറയോളം പോന്ന ഇരുണ്ട പൊട്ട്.
കറുത്ത ആകാശം.
നാമറിയുന്നതേയില്ല,
പാര്‍ശ്വങ്ങളിലേക്കു പടര്‍ന്ന്
മരങ്ങള്‍ക്കും മലകള്‍ക്കും പുറകിലൂടെ
വളര്‍ന്നുപൊങ്ങി
നിറം മാറി
തലക്കു മുകളില്‍
വിടര്‍ന്നുനില്‍ക്കുന്ന
അസത്യത്തിന്റെ കടല്‍.
നോക്കൂ
നാം നിന്നിടം
ശൂന്യം.
ഓരോന്നും അപ്രത്യക്ഷമായത്
നമ്മുടെ അസാന്നിദ്ധ്യത്തിന്റെ അടയാളം.
8. ശൂന്യത
ആഴമളക്കുന്നതിനു തൊട്ടുമുന്‍പ്
നാം
മുകളിലേക്കു നോക്കുക
ദൈവമില്ല.
ചെകുത്താനില്ല.
ആകാശം അഴിഞ്ഞഴിഞ്ഞ് തൂക്കുകയറായി
കഴുത്തിലേക്കൂര്‍ന്നിറങ്ങും.
പ്രപഞ്ചം ഉടുത്ത പകിട്ടഴിച്ച്
കണ്ണുകള്‍ കെട്ടും.
കാറ്റിന്റെ തിരമാലകള്‍
കാല്ക്കീഴിലെ മണ്ണിളക്കും.
നാം മുന്പ് നടന്ന വഴികള്‍ പിടഞ്ഞെണീറ്റ്
പുറകില്‍ നിന്നും ആഞ്ഞു ചവിട്ടും
ബോധംവിറക്കുന്ന
അവസാനത്തെ അറിവ്
അനന്തമായ താഴ്ചയിലേക്കുള്ള പതനത്തില്‍
ശിരോധമനികളില്‍ തന്നെ കത്തിയമരും
ഞാനും നീയും
കാലത്തിന്റെ ചുരുളുകളിലൂടെ
ഓര്ബിറ്റുകള്‍ മുറിച്ചുനീന്തി,
പറന്നുകൊണ്ടേ...
പറന്നുകൊണ്ടേ...
മഴ
മറവിപ്പുറത്ത്
മഴവീഴുംപോള്‍
വവ്വാലുകളുടെ
ചിറകടി
പൊടിയും,
മാറാലയും
അടിച്ചു കളയുമ്പോള്‍,
നെഞ്ചു തട്ടി
ഒരു ഗദ്ഗദത്തില്‍.
തറഞ്ഞു തന്നെ നില്‍പ്പുണ്ട്
ഒരു നിലവിളിച്ചീള്.
ഒരിക്കല്‍ നീ
നെടുകെ കീറിയെറിഞ്ഞതല്ലോ
എന്റെ കരളില്‍.
പടര്‍ന്നു നില്‍ക്കുന്ന
നിലവിളിക്കാട്ടില്‍
വിറച്ചു വിറച്ചു
കൂനിയിരിക്കുന്ന ഭീതി,
വിളര്‍ത്ത ചിരിയാല്‍,
മുറുകെ പിടിക്കുന്നുണ്ട്
മൌനാംബരത്തിലേക്ക്
വലിച്ചു കെട്ടിയ
പ്രണയപാശം.
പെയ്തുകൊണ്ടേയിരിക്കുന്നു
അപാരതകളുടെ
മാനത്തുനിന്നും
പൊട്ടിച്ചിതറുന്ന
ഇച്ഛ,
ജീവിതം,
മരണം..
ചിറകിട്ടടിക്കുന്ന
ഇരുട്ട്
പിരിയുടക്കുകയാണ്
മൌനം.
മഴ;
പെയ്തുകൊണ്ടെയിരിക്കുന്നു.
മഴവീഴുംപോള്‍
വവ്വാലുകളുടെ
ചിറകടി
പൊടിയും,
മാറാലയും
അടിച്ചു കളയുമ്പോള്‍,
നെഞ്ചു തട്ടി
ഒരു ഗദ്ഗദത്തില്‍.
തറഞ്ഞു തന്നെ നില്‍പ്പുണ്ട്
ഒരു നിലവിളിച്ചീള്.
ഒരിക്കല്‍ നീ
നെടുകെ കീറിയെറിഞ്ഞതല്ലോ
എന്റെ കരളില്‍.
പടര്‍ന്നു നില്‍ക്കുന്ന
നിലവിളിക്കാട്ടില്‍
വിറച്ചു വിറച്ചു
കൂനിയിരിക്കുന്ന ഭീതി,
വിളര്‍ത്ത ചിരിയാല്‍,
മുറുകെ പിടിക്കുന്നുണ്ട്
മൌനാംബരത്തിലേക്ക്
വലിച്ചു കെട്ടിയ
പ്രണയപാശം.
പെയ്തുകൊണ്ടേയിരിക്കുന്നു
അപാരതകളുടെ
മാനത്തുനിന്നും
പൊട്ടിച്ചിതറുന്ന
ഇച്ഛ,
ജീവിതം,
മരണം..
ചിറകിട്ടടിക്കുന്ന
ഇരുട്ട്
പിരിയുടക്കുകയാണ്
മൌനം.
മഴ;
പെയ്തുകൊണ്ടെയിരിക്കുന്നു.
Labels:
കവിത
ശലഭം പറയുന്നത്
കുരുടന്റെ തലതുരന്നു പുറത്തുവന്ന പുഴു
പ്യൂപ്പയായി,
ശലഭമായി
പൂ തേടിപ്പറന്നുപോയി
ശലഭം
പനിനീര്‍പ്പൂവിന്റെ
കവിളില്‍ തലോടി പറഞ്ഞു,
നിന്നെ ഒരുവന്‍ ഒരുവള്‍ക്ക് സമ്മാനിക്കും.
അവള്‍ പിഴക്കും.
തെരുവില്‍ ശയിക്കും.
നക്ഷത്രങ്ങള്‍ കൂട്ടത്തോടെ
കരിഞ്ഞുവീഴുന്ന ഒരു രാവില്‍
ചെകുത്താനെ പെറും
പുഴുത്തു ചാവും.
അവന്‍ വളരും പനപോലെ,
നാട് വിറയ്ക്കും .
ആയിരം പെണ്ണുങ്ങളില്‍
പൊള്ളുന്ന ബീജം നിറയ്ക്കും.
ആയിരം ചെകുത്താന്മാര്‍ പിറക്കും.
ശലഭം വീണ്ടും
പ്യൂപ്പയായി,
പുഴുവായി,
കുരുടന്റെ തലയിലേക്ക് നൂണ്ടു കയറി.
പ്യൂപ്പയായി,
ശലഭമായി
പൂ തേടിപ്പറന്നുപോയി
ശലഭം
പനിനീര്‍പ്പൂവിന്റെ
കവിളില്‍ തലോടി പറഞ്ഞു,
നിന്നെ ഒരുവന്‍ ഒരുവള്‍ക്ക് സമ്മാനിക്കും.
അവള്‍ പിഴക്കും.
തെരുവില്‍ ശയിക്കും.
നക്ഷത്രങ്ങള്‍ കൂട്ടത്തോടെ
കരിഞ്ഞുവീഴുന്ന ഒരു രാവില്‍
ചെകുത്താനെ പെറും
പുഴുത്തു ചാവും.
അവന്‍ വളരും പനപോലെ,
നാട് വിറയ്ക്കും .
ആയിരം പെണ്ണുങ്ങളില്‍
പൊള്ളുന്ന ബീജം നിറയ്ക്കും.
ആയിരം ചെകുത്താന്മാര്‍ പിറക്കും.
ശലഭം വീണ്ടും
പ്യൂപ്പയായി,
പുഴുവായി,
കുരുടന്റെ തലയിലേക്ക് നൂണ്ടു കയറി.
Labels:
കവിത
ഓര്‍മ്മ മരങ്ങള്‍
കിനാവുകളുടെ കുന്നുകയറി
കുട്ടികള്‍ എത്തിയത്
ഓര്‍മ്മ മരങ്ങള്‍
പൂത്തുനില്‍ക്കുന്ന
താഴ്വാരത്തിലെ
ചെമ്മാനം കാണാനാണ്.
ഇരുട്ട് കനപ്പിച്ച
ഒരു ചുഴി കാറ്റ്
ചീറി വന്ന്
ദൃശ്യങ്ങളെല്ലാം
ഒടിച്ചുമടക്കി
കൊക്കയിലേക്ക്
വലിച്ചെറിഞ്ഞു.
കാഴ്ച നഷ്ടപ്പെട്ട
കുഞ്ഞുങ്ങള്‍
മേലെ ആകാശത്ത്
ആട്ടിന്‍ പറ്റങ്ങളോടൊപ്പം
മേഞ്ഞു നടക്കവേ,
പെരുമീന്‍
കണ്ണീര്‍കടലില്‍
മുങ്ങിപ്പോയതും
മരിക്കാന്‍ കിടക്കുന്നവര്‍
കടല്‍ കുടിച്ചു വറ്റിച്ചതും
ഓര്‍മ്മ മരങ്ങള്‍
പിഴുതു കളയാന്‍
കള്ളനിലാവ്
മഴമുള്ള് മൂര്ച്ചകൂട്ടുന്നതും
ഞാന്‍ മാത്രമേ കണ്ടതുള്ളൂ..
ഞാന്‍ മാത്രം.
കുട്ടികള്‍ എത്തിയത്
ഓര്‍മ്മ മരങ്ങള്‍
പൂത്തുനില്‍ക്കുന്ന
താഴ്വാരത്തിലെ
ചെമ്മാനം കാണാനാണ്.
ഇരുട്ട് കനപ്പിച്ച
ഒരു ചുഴി കാറ്റ്
ചീറി വന്ന്
ദൃശ്യങ്ങളെല്ലാം
ഒടിച്ചുമടക്കി
കൊക്കയിലേക്ക്
വലിച്ചെറിഞ്ഞു.
കാഴ്ച നഷ്ടപ്പെട്ട
കുഞ്ഞുങ്ങള്‍
മേലെ ആകാശത്ത്
ആട്ടിന്‍ പറ്റങ്ങളോടൊപ്പം
മേഞ്ഞു നടക്കവേ,
പെരുമീന്‍
കണ്ണീര്‍കടലില്‍
മുങ്ങിപ്പോയതും
മരിക്കാന്‍ കിടക്കുന്നവര്‍
കടല്‍ കുടിച്ചു വറ്റിച്ചതും
ഓര്‍മ്മ മരങ്ങള്‍
പിഴുതു കളയാന്‍
കള്ളനിലാവ്
മഴമുള്ള് മൂര്ച്ചകൂട്ടുന്നതും
ഞാന്‍ മാത്രമേ കണ്ടതുള്ളൂ..
ഞാന്‍ മാത്രം.
Labels:
കവിത
വ്രണിത ഗീതം (പ്രിയ ചുള്ളിക്കാടിന് )
ഏതു പൂവിന്‍ കഴുത്തറുത്താണെന്റെ
പാനപാത്രം നിറച്ച്ചതെന്‍ മിത്രമേ
ഏതു പ്രാവിന്‍ കുറുകലാണന്നെന്റെ
നെഞ്ചടുപ്പില്‍ നീ ചുട്ടതും മിത്രമേ
ഏതു നക്ഷത്രമുള്ള് കൊണ്ടാണെന്റെ
കരളു കീറി പഴംപാട്ട് തീര്‍ത്തതും
ഏതു മത്സ്യപ്പിടചിലാണന്നെന്റെ
ചങ്കിലിട്ടു നീ കാട്ടില്‍ മറഞ്ഞതും
ഏതു മാദക ഗന്ധം പുരട്ടിയെന്‍
ഘ്രാണനാളം പൊലിപ്പിച്ചു നിര്‍ത്തി നീ
ഏതു ഖഡ്ഗത്തിന്‍ മൂളലാണന്നെന്റെ
പ്രാണപത്രങ്ങളില്‍ രാഗം നിറച്ചതും
നിന്റെ നെഞ്ചിന്‍ കിളിക്കൂട് ഭേദിച്ച
കിളികളല്ലോ വിഹായസ്സിലോക്കെയും
നിന്റെയിന്നത്തെ മൌനം തപിപ്പിച്ച
കവിത വീണെന്റെ രസനകള്‍ പൂക്കുന്നു
ആഞ്ഞടിക്കുന്നോരോര്‍മ്മതന്‍ ചാട്ടവാര്‍
മേഞ്ഞു നില്‍ക്കുന്നിതെപ്പോഴും മൂര്‍ത്തമായ്
ചാഞ്ഞു നില്‍ക്കുന്ന ബോധമാം ചില്ലയില്‍,
ചൂഴ്ന്നു നില്‍ക്കുന്നു പേക്കിനാക്കൂട്ടങ്ങള്‍
കാറ്റുലച്ചിലച്ചാര്‍ത്തുകള്‍ വീഴുന്നു
അറ്റു പോകുന്നു പാട്ടിന്നുറവയും
ആര്‍ത്തിരമ്പുന്നോരഴലാഴി കീറി ഞാന്‍
നാട്ടുവാക്കിന്‍ മൊഴിമുത്തെടുത്തിടാം
പാനപാത്രം നിറച്ച്ചതെന്‍ മിത്രമേ
ഏതു പ്രാവിന്‍ കുറുകലാണന്നെന്റെ
നെഞ്ചടുപ്പില്‍ നീ ചുട്ടതും മിത്രമേ
ഏതു നക്ഷത്രമുള്ള് കൊണ്ടാണെന്റെ
കരളു കീറി പഴംപാട്ട് തീര്‍ത്തതും
ഏതു മത്സ്യപ്പിടചിലാണന്നെന്റെ
ചങ്കിലിട്ടു നീ കാട്ടില്‍ മറഞ്ഞതും
ഏതു മാദക ഗന്ധം പുരട്ടിയെന്‍
ഘ്രാണനാളം പൊലിപ്പിച്ചു നിര്‍ത്തി നീ
ഏതു ഖഡ്ഗത്തിന്‍ മൂളലാണന്നെന്റെ
പ്രാണപത്രങ്ങളില്‍ രാഗം നിറച്ചതും
നിന്റെ നെഞ്ചിന്‍ കിളിക്കൂട് ഭേദിച്ച
കിളികളല്ലോ വിഹായസ്സിലോക്കെയും
നിന്റെയിന്നത്തെ മൌനം തപിപ്പിച്ച
കവിത വീണെന്റെ രസനകള്‍ പൂക്കുന്നു
ആഞ്ഞടിക്കുന്നോരോര്‍മ്മതന്‍ ചാട്ടവാര്‍
മേഞ്ഞു നില്‍ക്കുന്നിതെപ്പോഴും മൂര്‍ത്തമായ്
ചാഞ്ഞു നില്‍ക്കുന്ന ബോധമാം ചില്ലയില്‍,
ചൂഴ്ന്നു നില്‍ക്കുന്നു പേക്കിനാക്കൂട്ടങ്ങള്‍
കാറ്റുലച്ചിലച്ചാര്‍ത്തുകള്‍ വീഴുന്നു
അറ്റു പോകുന്നു പാട്ടിന്നുറവയും
ആര്‍ത്തിരമ്പുന്നോരഴലാഴി കീറി ഞാന്‍
നാട്ടുവാക്കിന്‍ മൊഴിമുത്തെടുത്തിടാം
നുണ
ഞാന്‍ പുറപ്പെടുന്നതിനു മുന്‍പ്
മറന്നു വെച്ചിരുന്നു
ഒരു സ്വപ്നം.
നീ വരുമ്പോള്‍,
കൊണ്ടുവരും എന്ന് കാത്തു.
മുനിഞ്ഞു കത്തുന്ന
മൂട്ടവിളക്കുപോല്‍
മുഖം കെട്ട്,
നീ എന്താ ഇങ്ങിനെ
എനിക്കറിയാം,
നീ പറയാതെ പറഞ്ഞ കനവുകളില്‍
ഉടുക്കാതെ ഉടുത്ത കസവുകളില്‍,
അതും ഒളിപ്പിചിട്ടുണ്ടാകും.
നീ തിരിച്ചു നടക്കാന്‍ തുടങ്ങുന്നതിനു മുന്‍പ്,
ഒന്നോര്‍ക്കുക,
വെട്ടിയിട്ട ശിരസ്സുകള്‍,
ദുശ്ശകുനങ്ങളായി കണ്ണില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍,
കയറി നിന്ന ഒളിയിടം പോലും
ഒറ്റു കണ്ണുകള്‍ പിഴുതെടുക്കുമ്പോള്‍,
നീ നടക്കാന്‍ തുടങ്ങുന്ന വഴി,
ശാന്തിയുടെ നുണനിറമുള്ള,
ചതിനിലമാണ്.
നീ കത്തിച്ചു വെക്കുന്ന മെഴുകുതിരി,
ചോരപുരണ്ട ചരിത്രത്തിന്റെ
വിശുദ്ധി ചമഞ്ഞ
അടയാളത്തിന് മുന്നിലാണ്.
കുഞ്ഞാടുകള്‍ നടന്നുപോകുന്ന പച്ചപ്പ്
അവരുടെ അബോധത്തിന്റെ
അണിയിച്ചൊരുക്കിയ മായക്കാഴ്ച.
കിനാവിന്റെ കളഞ്ഞുപോയ
ഒളിയിടത്ത്തില്‍,
കുരിശു വരയ്ക്കുന്നതിനു മുന്‍പ്
ഓര്‍ക്കുക,
സുരത ശേഷം ഒടിഞ്ഞു തൂങ്ങുന്ന ലിംഗംപോല്‍
കഴുത്തൊടിഞ്ഞു നില്‍ക്കുന്ന കുരിശേന്തിയവന്റെ മുഖം.
പാപി.
ഉയിര്‍ത്തെഴുന്നേറ്റത്രേ,
ശുദ്ധ നുണ.
മറന്നു വെച്ചിരുന്നു
ഒരു സ്വപ്നം.
നീ വരുമ്പോള്‍,
കൊണ്ടുവരും എന്ന് കാത്തു.
മുനിഞ്ഞു കത്തുന്ന
മൂട്ടവിളക്കുപോല്‍
മുഖം കെട്ട്,
നീ എന്താ ഇങ്ങിനെ
എനിക്കറിയാം,
നീ പറയാതെ പറഞ്ഞ കനവുകളില്‍
ഉടുക്കാതെ ഉടുത്ത കസവുകളില്‍,
അതും ഒളിപ്പിചിട്ടുണ്ടാകും.
നീ തിരിച്ചു നടക്കാന്‍ തുടങ്ങുന്നതിനു മുന്‍പ്,
ഒന്നോര്‍ക്കുക,
വെട്ടിയിട്ട ശിരസ്സുകള്‍,
ദുശ്ശകുനങ്ങളായി കണ്ണില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍,
കയറി നിന്ന ഒളിയിടം പോലും
ഒറ്റു കണ്ണുകള്‍ പിഴുതെടുക്കുമ്പോള്‍,
നീ നടക്കാന്‍ തുടങ്ങുന്ന വഴി,
ശാന്തിയുടെ നുണനിറമുള്ള,
ചതിനിലമാണ്.
നീ കത്തിച്ചു വെക്കുന്ന മെഴുകുതിരി,
ചോരപുരണ്ട ചരിത്രത്തിന്റെ
വിശുദ്ധി ചമഞ്ഞ
അടയാളത്തിന് മുന്നിലാണ്.
കുഞ്ഞാടുകള്‍ നടന്നുപോകുന്ന പച്ചപ്പ്
അവരുടെ അബോധത്തിന്റെ
അണിയിച്ചൊരുക്കിയ മായക്കാഴ്ച.
കിനാവിന്റെ കളഞ്ഞുപോയ
ഒളിയിടത്ത്തില്‍,
കുരിശു വരയ്ക്കുന്നതിനു മുന്‍പ്
ഓര്‍ക്കുക,
സുരത ശേഷം ഒടിഞ്ഞു തൂങ്ങുന്ന ലിംഗംപോല്‍
കഴുത്തൊടിഞ്ഞു നില്‍ക്കുന്ന കുരിശേന്തിയവന്റെ മുഖം.
പാപി.
ഉയിര്‍ത്തെഴുന്നേറ്റത്രേ,
ശുദ്ധ നുണ.
ചാവുമ്പോള്‍ (3 കവിതകള്‍)
1.
മഠപ്പറമ്പിലെ കിണറ്റില്‍
ചത്തു പൊന്തിയ മാലാഖയുടെ
കുഴിയില്‍ മണ്ണിട്ട് തിരിച്ചു നടന്ന
മൂന്നാമത്തെ വിശുദ്ധന്റെ
മൂക്കത്ത്
കഷ്ടത്തിന്റെ
മണ്ണ് പറ്റിയതിങ്ങനെ:
പാകമാവുന്നതും കാത്തു കാത്തിങ്ങനെ..ഛെ..
2.
ജനിച്ചപ്പഴേ ചത്ത
കുഞ്ഞിനു കുഴിതോണ്ടുമ്പോള്‍
കുഴിവെട്ടുകാരന്റെ എളിയിലുരുന്ന
മെനക്കടി കയ്ക്കോട്ടിനോട് : മരിപ്പെന്നു പറഞ്ഞാല്‍ ഇങ്ങിനെയാവണം.
അല്ലെ ചങ്ങാതീ, ആളെ മെനക്കടിക്കാതെ.
3.
തൂങ്ങിച്ചത്തവന്റെ
കെട്ടറുത്ത് താഴെക്കിടത്തിയപ്പോള്‍,
നെഞ്ചില്‍ മുളകീറി, പെണ്ണ്:
കാലമാടന്‍ ചത്തപ്പോഴും
കുട്ട്യോളെ പേടിപ്പിച്ചല്ലോ ദൈവേ..
നമ്മുടെ പ്രണയം.
എന്തെങ്കിലും പുതുമയുള്ള ഒരു ഉപമ വേണം
നമ്മുടെ ഹൃദയങ്ങള്‍ക്ക്.
എങ്കിലേ എനിക്കീ പ്രണയഗീതം പാകമാക്കി സമ്മാനിക്കാനാകൂ..
കബാബു തിന്നിട്ടുണ്ടോ നീ
കമ്പിയില്‍ കോര്‍ത്തു ചുട്ടെടുക്കുന്ന ഇറച്ചി.
നോക്കൂ,
ചുട്ടു പഴുത്ത കമ്പിയില്‍ കോര്‍ത്തു നില്‍ക്കുന്ന രണ്ടു ഇറച്ചിക്കഷ്ണങ്ങള്‍..
തല്‍ക്കാലം ആ ഇറച്ചി തുണ്ടുകള്‍ നമ്മുടെ ഹൃദയങ്ങളാണെന്ന് നിരൂപിക്കുക.
(അവയെ കോര്‍ത്തു നിര്‍ത്തുന്ന കമ്പിയാണ് പ്രണയം.)
വേണ്ട,
ഈ ഉപമ വേണ്ടാ നമുക്ക്, നമ്മുടെ ഹൃദയങ്ങള്‍ക്ക്.
പൂവ്വ്, കല്ല്, മുള്ള്, പാറ, നദി, കടല്‍,
ഹോ.. ഒന്നും പോരല്ലോ..
ഉയരമുള്ള മരത്തില്‍ തൂങ്ങിക്കിടക്കുന്ന തൂക്കണാം കുരുവിയുടെ കൂടുകള്‍...
വേണ്ടാ, അത് ക്ലീഷേ ആകും.
അല്ലെങ്കിലും, കുരുവി, കുയില്‍, മയില്‍,
ഇതൊന്നും
പഴയപോലെ അത്ര രസമുള്ള ഉപമകളല്ല.
നീ എന്താണ് ചെയ്യുന്നത്,
എല്ലാം ഇന്ന് തന്നെ അലക്കി വെളുപ്പിച്ചു ഇസ്തിരിക്കിട്ടു വെക്കണോ..
ഓ.. കിട്ടിപ്പോയി,
ഇപ്പോള്‍ നീ അഴയില്‍ തൂക്കിയിട്ട രണ്ടു പൈജാമകള്‍..
അവ കൊള്ളാമല്ലോ..
മഞ്ഞയും ചുവപ്പും പുള്ളികളും പൂക്കളൊക്കെയുണ്ട് ..
നനഞ്ഞ് ഒട്ടിയങ്ങനെ പരസ്പരം തൊട്ടു ചേര്‍ന്ന്
ഒരേ കയറില്‍ ..
ശരിക്കും ചേരും നമ്മുടെ ഹൃദയങ്ങള്‍ക്ക്.
ഇനി കയറിന്റെ (പ്രണയത്തിന്റെ) അപനിര്‍മ്മാണം,
കവിതയുടെ മറ്റു അലങ്കാരങ്ങള്‍,
ഇന്നത്തേക്ക് നേരമ്പോക്കായി.
മരിപ്പ്.
രാവെന്ന ലോഹനീരൊഴുകിക്കനത്ത
മുലക്കണ്ണ് പൊട്ടിത്തെറിക്കും മഴ,
മോഹധൂളികളമര്‍ന്നുപോം ചിത്തം,
കറുകമോതിരം നീട്ടും ജലം,
വാപിളര്‍ക്കും ജരി,
നാക്കിലയില്‍ അരി
എള്ള്, ചന്ദനം, ഗന്ധപത്രം.
പുകയൊടുങ്ങാത്ത
ഭ്രമത്തിന്‍ ചുടുകാട്.
(മതി, വായന മതി.
അവര്‍ കാട്ടിലേക്ക് പോകട്ടെ), ബന്ധങ്ങള്‍
കെട്ടുപിണഞാടുന്ന
ജീവിത മഹാനാടകത്തിന്‍
തിരശ്ശീല വീഴട്ടെ.
ചാവെന്ന ചൂലാന്‍ വിളിചാര്ത്ത് വന്നെത്തി-
യകക്കണ്ണു പൊട്ടേ ചിരിക്കുന്നു നോവ്.
പൊട്ടിച്ചെടുക്കുക വേഗമീ ബന്ധനം
അട്ടഹസിക്കും മഴക്കുന്നിലേക്കുള്ള
നൂല്ക്കോണി കേറാന്‍ തുടങ്ങട്ടെ ഞാനും.
മോഹധൂളികളമര്‍ന്നുപോം ചിത്തം,
കറുകമോതിരം നീട്ടും ജലം,
വാപിളര്‍ക്കും ജരി,
നാക്കിലയില്‍ അരി
എള്ള്, ചന്ദനം, ഗന്ധപത്രം.
പുകയൊടുങ്ങാത്ത
ഭ്രമത്തിന്‍ ചുടുകാട്.
(മതി, വായന മതി.
അവര്‍ കാട്ടിലേക്ക് പോകട്ടെ), ബന്ധങ്ങള്‍
കെട്ടുപിണഞാടുന്ന
ജീവിത മഹാനാടകത്തിന്‍
തിരശ്ശീല വീഴട്ടെ.
ചാവെന്ന ചൂലാന്‍ വിളിചാര്ത്ത് വന്നെത്തി-
യകക്കണ്ണു പൊട്ടേ ചിരിക്കുന്നു നോവ്.
പൊട്ടിച്ചെടുക്കുക വേഗമീ ബന്ധനം
അട്ടഹസിക്കും മഴക്കുന്നിലേക്കുള്ള
നൂല്ക്കോണി കേറാന്‍ തുടങ്ങട്ടെ ഞാനും.
രക്തധാരയില്‍
ചീറ്റിയൊഴുകുന്ന
രക്തധാരയില്‍:
ഇളകിയാടുന്ന
ഉന്മാദത്തിന്റെ
സൂര്യകാന്തിപ്പാടം,
വെള്ളപുതച്ചു
നീണ്ടു നിവര്‍ന്നു കിടക്കുന്ന
സ്വപ്ന ജലധി,
നമുക്കിടയില്‍
ഇടിവെട്ടി കുടചൂടിയെഴുന്നേറ്റ
പ്രണയത്തിന്റെ മേഘക്കൂണ്‍, .
അമ്മയുടെ മരണത്തില്‍
വാ അടഞ്ഞുപോയ
മൂകയാം ബലാഗുളിച്യാതി കുപ്പി,.
അടര്‍ന്നു വീഴാറായ
ബോധത്തിന്റെ റെറ്റിന,
ആക്കം കുറഞ്ഞിരിക്കുന്നു ഒഴുക്കിന്,
ഭംഗി തീരെയില്ലാത്ത
നീല വാക്കുകള്‍ കലര്‍ന്ന്
ഇരുണ്ട ചുവപ്പായിരിക്കുന്നു, ചോരയുടെ.
ഇതാ,
തിരിച്ചുകൊടുക്കാന്‍ കഴിയാഞ്ഞ
കടങ്ങള്‍ പുറപ്പെട്ടിരിക്കുന്നു,
ചിതക്കുള്ള വിറകു കൊള്ളികള്‍ പോലെ.
മഞ്ഞപ്പാടം
തലയില്‍
കത്താന്‍
തുടങ്ങിയിരിക്കുന്നു.
രക്തധാരയില്‍:
ഇളകിയാടുന്ന
ഉന്മാദത്തിന്റെ
സൂര്യകാന്തിപ്പാടം,
വെള്ളപുതച്ചു
നീണ്ടു നിവര്‍ന്നു കിടക്കുന്ന
സ്വപ്ന ജലധി,
നമുക്കിടയില്‍
ഇടിവെട്ടി കുടചൂടിയെഴുന്നേറ്റ
പ്രണയത്തിന്റെ മേഘക്കൂണ്‍, .
അമ്മയുടെ മരണത്തില്‍
വാ അടഞ്ഞുപോയ
മൂകയാം ബലാഗുളിച്യാതി കുപ്പി,.
അടര്‍ന്നു വീഴാറായ
ബോധത്തിന്റെ റെറ്റിന,
ആക്കം കുറഞ്ഞിരിക്കുന്നു ഒഴുക്കിന്,
ഭംഗി തീരെയില്ലാത്ത
നീല വാക്കുകള്‍ കലര്‍ന്ന്
ഇരുണ്ട ചുവപ്പായിരിക്കുന്നു, ചോരയുടെ.
ഇതാ,
തിരിച്ചുകൊടുക്കാന്‍ കഴിയാഞ്ഞ
കടങ്ങള്‍ പുറപ്പെട്ടിരിക്കുന്നു,
ചിതക്കുള്ള വിറകു കൊള്ളികള്‍ പോലെ.
മഞ്ഞപ്പാടം
തലയില്‍
കത്താന്‍
തുടങ്ങിയിരിക്കുന്നു.
വഴി
ഈ വഴിയിലൂടെ പോയാല്‍ കാണാം,
പാടത്തിനപ്പുറത്ത്, നെഞ്ചുയര്‍ത്തി നില്‍ക്കുന്ന മല
ഏകനായ ഒരു വൃദ്ധനെയും.
വൃദ്ധന്‍ മല കിളയ്ക്കുകയല്ല;
വെറുതെ അടിവാരത്തെ പുല്ലു പറിക്കുകയാണ്.
ഈ വഴിയിലൂടെ പോയാല്‍ കാണാം
ചെമ്പടര്‍പ്പുകള്‍ക്കിടയില്‍ വിരിഞ്ഞു നില്‍ക്കുന്ന
ഗന്ധമില്ലാത്ത്ത പൂക്കള്‍ .
തൊട്ടാല്‍ പ്രാന്ത് പിടിക്കുമത്രേ,
കുട്ടികളോട് പറയണം.
ഈ വഴിയിലൂടെ പോയാല്‍ കാണാം,
തേളിന്‍ കുഞ്ഞുങ്ങളെ ശേഖരിച്ചു കുപ്പിയില്‍ നിറക്കുന്ന ഏട്ടനെ.
പുതിയ വിനോദം.
മീറ്റിങ്ങുകള്‍ക്കിടയില്‍ രഹസ്യമായി
വിതറിയിടാറുണ്ടത്രെ
പെറ്റു പെരുകട്ടെ എന്ന്.
ഈ ഇടവഴിയിലൂടെ ഇനി വരാനുള്ളത്,
ഉച്ചി പൊട്ടിത്തെറിച്ച കനവുകളാണത്രേ
നിന്റെ നെഞ്ചിലേക്ക് തുറന്നിട്ടിരിക്കുന്ന കൈതോടിലൂടെ
ആത്മാവ് കെട്ട സ്വപ്നങ്ങളുടെ ചലം ഒഴുകിയൊഴുകി വരും
എന്നിട്ട്,
ഇടനെഞ്ചിലെ പാറക്കൂട്ടങ്ങളില്‍
തലതല്ലി ചിരിക്കും.
പാടത്തിനപ്പുറത്ത്, നെഞ്ചുയര്‍ത്തി നില്‍ക്കുന്ന മല
ഏകനായ ഒരു വൃദ്ധനെയും.
വൃദ്ധന്‍ മല കിളയ്ക്കുകയല്ല;
വെറുതെ അടിവാരത്തെ പുല്ലു പറിക്കുകയാണ്.
ഈ വഴിയിലൂടെ പോയാല്‍ കാണാം
ചെമ്പടര്‍പ്പുകള്‍ക്കിടയില്‍ വിരിഞ്ഞു നില്‍ക്കുന്ന
ഗന്ധമില്ലാത്ത്ത പൂക്കള്‍ .
തൊട്ടാല്‍ പ്രാന്ത് പിടിക്കുമത്രേ,
കുട്ടികളോട് പറയണം.
ഈ വഴിയിലൂടെ പോയാല്‍ കാണാം,
തേളിന്‍ കുഞ്ഞുങ്ങളെ ശേഖരിച്ചു കുപ്പിയില്‍ നിറക്കുന്ന ഏട്ടനെ.
പുതിയ വിനോദം.
മീറ്റിങ്ങുകള്‍ക്കിടയില്‍ രഹസ്യമായി
വിതറിയിടാറുണ്ടത്രെ
പെറ്റു പെരുകട്ടെ എന്ന്.
ഈ ഇടവഴിയിലൂടെ ഇനി വരാനുള്ളത്,
ഉച്ചി പൊട്ടിത്തെറിച്ച കനവുകളാണത്രേ
നിന്റെ നെഞ്ചിലേക്ക് തുറന്നിട്ടിരിക്കുന്ന കൈതോടിലൂടെ
ആത്മാവ് കെട്ട സ്വപ്നങ്ങളുടെ ചലം ഒഴുകിയൊഴുകി വരും
എന്നിട്ട്,
ഇടനെഞ്ചിലെ പാറക്കൂട്ടങ്ങളില്‍
തലതല്ലി ചിരിക്കും.
മുത്തം
കമിതാക്കളുടെ
ചുംബനത്തിന്റെ
പതിഞ്ഞ സീല്‍ക്കാരമല്ല,
തീവണ്ടികളുടെ ചുംബനത്തിന്.
ദിഗന്തങ്ങള്‍ വിറയ്ക്കും.
മണ്‍ വെട്ടിയുടെ ചുംബനം നിലക്കുന്നതു
ഭൂമിയുടെ കണ്ണുനീര്‍ കണ്ടാല്‍.
വേട്ടയാടി നുറുക്കപ്പെട്ട
പുത്രന്റെ നെറ്റിയില്‍
പെറ്റമ്മ കൊടുക്കുന്ന അവസാന മുത്തം
കാണുന്നവര്‍ നിന്നനില്‍പ്പില്‍ ഉരുകും.
ഏതു കൊടിയുടെ തണലില്‍ നിന്നാലും.
കമിതാക്കളുടെ
ചുംബനത്തിന്റെ
പതിഞ്ഞ സീല്‍ക്കാരമല്ല,
തീവണ്ടികളുടെ ചുംബനത്തിന്.
ദിഗന്തങ്ങള്‍ വിറയ്ക്കും.
മണ്‍ വെട്ടിയുടെ ചുംബനം നിലക്കുന്നതു
ഭൂമിയുടെ കണ്ണുനീര്‍ കണ്ടാല്‍.
വേട്ടയാടി നുറുക്കപ്പെട്ട
പുത്രന്റെ നെറ്റിയില്‍
പെറ്റമ്മ കൊടുക്കുന്ന അവസാന മുത്തം
കാണുന്നവര്‍ നിന്നനില്‍പ്പില്‍ ഉരുകും.
ഏതു കൊടിയുടെ തണലില്‍ നിന്നാലും.
പതിഞ്ഞ സീല്‍ക്കാരമല്ല,
തീവണ്ടികളുടെ ചുംബനത്തിന്.
ദിഗന്തങ്ങള്‍ വിറയ്ക്കും.
മണ്‍ വെട്ടിയുടെ ചുംബനം നിലക്കുന്നതു
ഭൂമിയുടെ കണ്ണുനീര്‍ കണ്ടാല്‍.
വേട്ടയാടി നുറുക്കപ്പെട്ട
പുത്രന്റെ നെറ്റിയില്‍
പെറ്റമ്മ കൊടുക്കുന്ന അവസാന മുത്തം
കാണുന്നവര്‍ നിന്നനില്‍പ്പില്‍ ഉരുകും.
ഏതു കൊടിയുടെ തണലില്‍ നിന്നാലും.
സ്വര്‍ണ്ണ മത്സ്യം
പായല്‍പച്ചകള്‍ക്കിടയിലൂടെ
ഊളിയിട്ടും,
മലര്‍ന്നും,
ചരിഞ്ഞും,
മറിഞ്ഞും,
മേലോട്ട് പൊന്തി,
തെല്ലൊന്നു വാതുറന്നു
വീണ്ടും,
കണ്ണാടിതന്നടിവയറ്റില്‍
കൊക്കുരുമ്മി,
മിന്നിത്തെന്നി നീന്തും
സ്വര്‍ണ്ണ മത്സ്യമേ
നീ
ഓര്‍മ്മകളെപ്പോലെ;
എന്റെ വറുതിയിലെ
ഉഷ്ണധൂളികള്‍ക്കിടയിലൂടെ
ഊളിയിട്ടും,
മലര്‍ന്നും,
ചരിഞ്ഞും,
മറിഞ്ഞും,
എന്നെ കൊണ്ടു പോകവേ
ഏതു പച്ചപ്പില,-
ന്നേതു വിരല്‍ സ്പര്‍ശമാണിന്നു
നീയെന്‍ ഹൃദയ ഭിത്തിയില്‍
വീണ്ടുമേ കോറിടുന്നു.
മലര്‍ന്നും,
ചരിഞ്ഞും,
മറിഞ്ഞും,
മേലോട്ട് പൊന്തി,
തെല്ലൊന്നു വാതുറന്നു
വീണ്ടും,
കണ്ണാടിതന്നടിവയറ്റില്‍
കൊക്കുരുമ്മി,
മിന്നിത്തെന്നി നീന്തും
സ്വര്‍ണ്ണ മത്സ്യമേ
നീ
ഓര്‍മ്മകളെപ്പോലെ;
എന്റെ വറുതിയിലെ
ഉഷ്ണധൂളികള്‍ക്കിടയിലൂടെ
ഊളിയിട്ടും,
മലര്‍ന്നും,
ചരിഞ്ഞും,
മറിഞ്ഞും,
എന്നെ കൊണ്ടു പോകവേ
ഏതു പച്ചപ്പില,-
ന്നേതു വിരല്‍ സ്പര്‍ശമാണിന്നു
നീയെന്‍ ഹൃദയ ഭിത്തിയില്‍
വീണ്ടുമേ കോറിടുന്നു.
നീ
നെഞ്ചില്‍
തുളയിട്ട
കണ്ണുനീരിന്റെ
ഉപ്പും, പരപ്പും,
ആഴവും ചുഴികളും ഉള്ള
വേറൊന്ന്;
തിരയടിക്കുന്ന കടല്‍.
നിന്നെ വളച്ചുകെട്ടിയ
ഞാനെന്ന മുള്‍ വേലി പോല്‍ വേറൊന്നു;
എന്റെ അകവും പുറവും ചുറ്റിവരിഞ്ഞ നീ
നീ
വീട്.
അകത്തും പുറത്തും
ഓടിക്കിതക്കുന്നത്
നമ്മുടെ അനാഥക്കുഞ്ഞുങ്ങള്‍.
കാത്തിരിക്കുകയാണ് ഞാന്‍
ഓരോ തിരയിലും
എന്റെ ചുണ്ടുകള്‍ക്ക് കുറുകെ വെച്ച
നിന്റെ ചൂണ്ടു വിരല്‍.
കാലുരുമ്മി തിരിച്ചുപോകുന്ന
തിരകള്‍ തിരിച്ചു തന്നത്,
ആണ്ടുപോയ
ഒരു ആളല്‍,
അമര്‍ന്നുപോയ ഒരു നിലവിളി,
അറ്റുപോയ
ഒരു ശിരസ്സ്,
ഏതു തിരയില്‍ തിരിച്ചുവരും
ആ പൂ പൂട്ട്.
മുള്ള്
തീര്‍ച്ചയുള്ളൊരു മുള്ള്
എന്റെ നെഞ്ചില്‍ വെച്ച് പോയവള്‍, നീ.
പട്ടട കത്തുമ്പോഴും ഞാന്‍ അറിഞ്ഞിരുന്നു,
അതിന്റെ മൂര്‍ച്ച,
എന്റെ നോട്ടത്ത്തിലേക്ക്
സാക്ഷയിട്ട നിന്റെ
വിരല്‍പ്പാട്,
അസ്ത്രം പോലെ എന്റെ കരളിലുണ്ട്,
നാം പിരിഞ്ഞിടത്ത്.
ഇന്ന് ഞാന്‍ പറയില്ല,
തീവണ്ടി മുറിയില്‍ നീ എനിക്ക് തന്ന സമ്മാനം,
എന്റെ ധമനികളിലൂടെ പാഞ്ഞ വൈദ്യുതി സ്പര്‍ശം.
കളിവീടുകള്‍ അമര്‍ന്നു പോകുമ്പോള്‍
നാം ഞരക്കം കേട്ടിട്ടില്ലല്ലോ.
പട്ടട കത്തുമ്പോഴും ഞാന്‍ അറിഞ്ഞിരുന്നു,
അതിന്റെ മൂര്‍ച്ച,
എന്റെ നോട്ടത്ത്തിലേക്ക്
സാക്ഷയിട്ട നിന്റെ
വിരല്‍പ്പാട്,
അസ്ത്രം പോലെ എന്റെ കരളിലുണ്ട്,
നാം പിരിഞ്ഞിടത്ത്.
ഇന്ന് ഞാന്‍ പറയില്ല,
തീവണ്ടി മുറിയില്‍ നീ എനിക്ക് തന്ന സമ്മാനം,
എന്റെ ധമനികളിലൂടെ പാഞ്ഞ വൈദ്യുതി സ്പര്‍ശം.
കളിവീടുകള്‍ അമര്‍ന്നു പോകുമ്പോള്‍
നാം ഞരക്കം കേട്ടിട്ടില്ലല്ലോ.
കച്ചവടം
കടം
കൊണ്ട തുകല്‍ കുപ്പായങ്ങളുമായ്
ഒരു അതി ശൈത്യത്തില്‍
ലാല്‍ കിലയുടെ മുന്നിലെ തെരുവില്‍
അവന്‍ കച്ചവടത്തിനിരുന്നു.
തണുത്തു വിറച്ച് .
ആദ്യത്തെ ദയാലു
കുപ്പായം വാങ്ങി.
തിരിച്ചുപോകുമ്പോള്‍
അത് അവനു തന്നെ നീട്ടി.
നീ ഇത് ഇട്ടു കൊള്ളുക.
ദയയുടെ മൂര്‍ച്ച.
കൊടും തണുപ്പിലും അവന്‍
ഒരു അതി ശൈത്യത്തില്‍
ലാല്‍ കിലയുടെ മുന്നിലെ തെരുവില്‍
അവന്‍ കച്ചവടത്തിനിരുന്നു.
തണുത്തു വിറച്ച് .
ആദ്യത്തെ ദയാലു
കുപ്പായം വാങ്ങി.
തിരിച്ചുപോകുമ്പോള്‍
അത് അവനു തന്നെ നീട്ടി.
നീ ഇത് ഇട്ടു കൊള്ളുക.
ദയയുടെ മൂര്‍ച്ച.
കൊടും തണുപ്പിലും അവന്‍
വിയര്‍ത്തുരുകി.
Subscribe to:
Posts (Atom)
